ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം യുക്രെയ്‌നില്‍ പര്യടനം നടത്തും

കീവ്: സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സന്ദേശവുമായി ഫാത്തിമാ മാതാവിന്റെ തിരുസ്വരൂപം യുക്രെയ്‌നില്‍ പര്യടനം നടത്തും. നമ്മുടെ അമ്മയിലാണ് നമ്മുടെ ആശ്രയം എന്നത് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇതിലൂടെ. യുക്രെയ്ന്‍ ഗ്രീക്ക് കത്തോലിക്കാ സഭയിലെ ലീവ് ആര്‍ച്ച് ബിഷപ് ഇഹോറിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് ഫാത്തിമാമാതാവിന്റെ രൂപം പര്യടനം നടത്തുന്നത്.

യുദ്ധകലുഷിതമായ ഈ സാഹചര്യത്തില്‍ നമ്മുടെ ആശ്രയം പരിശുദ്ധ അമ്മയാണ്. സമാധാനത്തിന് വേണ്ടി നമുക്ക് അമ്മയോട് യാചിക്കാം. ഫാത്തിമാ ഷ്രൈന്‍ റെക്ടര്‍ ഫാ. കാര്‍ലോസ് പറഞ്ഞു. ഓരോ ദിവസവും ഷ്രൈനില്‍ യു്ദ്ധം അവസാനിക്കാനും റഷ്യയ്ക്ക് മാനസാന്തരം ഉണ്ടാകാനും പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷനല്‍ പില്‍ഗ്രിം വെര്‍ജിന്‍ സ്റ്റാച്യൂവാണ് ഇത്തരത്തില്‍ പര്യടനം നടത്തുന്നത്.

ലിസ്ബണില്‍ നിന്നാണ് മാതൃരൂപം കയറ്റിഅയ്ക്കുന്നത്. ഫാത്തിമാ മാതാവിന്റെ രൂപം 1947 മുതല്‍ ഇതുവരെ 64 രാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.