സാമ്പത്തിക ഞെരുക്കവും കഷ്ടപ്പാടുകളും അനുഭവിക്കുന്ന വ്യക്തിയാണോ, ഈ തിരുവചനം പറഞ്ഞു പ്രാര്‍ത്ഥിക്കൂ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവന്‍ സാമ്പത്തികപ്രതിസന്ധിയിലായപ്പോള്‍ കഠിനമായ സാമ്പത്തിക ഞെരുക്കങ്ങളിലൂടെയാണ് പല കുടുംബങ്ങളും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

ജോലി നഷ്ടം. കടബാധ്യതകള്‍.. മക്കളുടെ വിദ്യാഭ്യാസം, ബാങ്ക് ലോണ്‍… മരുന്ന്..എത്രയാണ് ഓരോ കുടുംബത്തിനും ഓരോ മാസം ചെലവാകുന്ന തുക. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുന്ന അനേകം കുടുംബങ്ങള്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഇത്തരക്കാര്‍ക്കെല്ലാം പറഞ്ഞുപ്രാര്‍ത്ഥിക്കാവുന്ന, തങ്ങളുടെ നിസ്സഹായതയിലേക്ക് ദൈവത്തെ ക്ഷണിക്കുന്ന, ദൈവത്തില്‍ ആശ്രയിക്കാവുന്ന സങ്കീര്‍ത്തനഭാഗമാണ് 40;17

ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്. എങ്കിലും കര്‍ത്താവിന് എന്നെപ്പറ്റി കരുതലുണ്ട്. അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്. എന്റെ ദൈവമേ വൈകരുതേ.

ഈ സങ്കീര്‍ത്തനഭാഗങ്ങള്‍ നമുക്ക് പറഞ്ഞുപ്രാര്‍ത്ഥിക്കാം. ദൈവം നമ്മുടെ കാര്യത്തില്‍ ഉടന്‍ ഇടപെടുക തന്നെ ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.