സാത്താനെ അന്തമാക്കുന്ന FLAME OF LOVE ROSARY ( സ്നേഹത്തിൻ്റെ ജ്വാലയുടെ ജപമാല ) എന്ന പ്രാർത്ഥന ലോകം മുഴുവൻ പ്രചാരത്തിലുള്ള ഒരു പ്രാർത്ഥനയാണ്. ഇത് മലയാളത്തിൽ ചൊല്ലുന്ന രീതി മരിയൻ പത്രത്തിന്റെ എതാനും സ്ഥിര വായനക്കാർ ആവിശ്യപ്പെട്ടതിൻ പ്രകാരം ഇവിടെ പ്രസിദ്ധികരിക്കുകയാണ് .
1985 ൽ യൂറോപ്പിൽ ജീവിച്ചിരുന്ന എലിസബത്ത് കിൻഡൽമാൻ വളരെ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന 13 കുട്ടികളുടെ അമ്മയായ ഒരു കുടുംബിനിയാണ്. അവരുടെ ജീവിത സായാഹ്നത്തിൽ ലഭിച്ച ആത്മീയ അനുഭവങ്ങൾ FLAME OF LOVE എന്ന പേരിൽ ഒരു പുസ്തക രൂപത്തിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. ആ പുസ്തകത്തിലാണ് ഈ പ്രാർത്ഥന അവതരിപ്പിച്ചിരിക്കുന്നത്.
ഭൂതോച്ചാടന രംഗത്ത് ശുശ്രൂഷ ചെയ്യുന്ന ആഗോള തലത്തിൽ തന്നെയുള്ള അനേകം വൈദികർ (കേരളത്തിലെ ചില ധ്യാന കേന്ദ്രങ്ങളിലും) ഈ പ്രാർത്ഥന രീതി പിന്തുടരുകയും വലിയ വിടുതൽ അനുഭവങ്ങൾക്ക് സാക്ഷ്യം നൽകുകയും ചെയ്തിട്ടുണ്ട്. (ബഹുമാനപ്പെട്ട തോമസ് വാഴച്ചാരിക്കൽ അച്ഛന്റെ വിശാസയോഗ്യമായ ഒരു അനുഭവ സാക്ഷ്യം കേൾക്കുവാൻ താഴെ നൽകിയിരിക്കുന്ന അച്ഛന്റെ വീഡിയോ ലിങ്ക് സന്ദർശിക്കുക
https://www.youtube.com/watch?v=w8UzJgccgiA
FLAME OF LOVE ROSARY യുടെ ഫലങ്ങൾ
നമ്മുടെ ഇടവകകളെയും കുടുംബങ്ങളെയും ജീവിതത്തെയും കൃപയുടെ ശക്തിയാൽ യേശുവാൽ നിറഞ്ഞതാക്കുക എന്നതാണ് FLAME OF LOVE ന്റെ ഭക്തിയുടെ പ്രഭാവം. നമ്മുടെ കുടുംബങ്ങളിലും ചുറ്റുമുള്ള സമൂഹങ്ങളിലും സാത്താൻ്റെ സ്വാധീനം ഈ പ്രാർത്ഥന വഴി തകർക്കപ്പെടും . സാത്താൻ്റെ അന്ധമായ സ്വാധീനത്തിൽ നിന്ന് മോചിതരായിക്കഴിഞ്ഞാൽ, നമ്മുടെ കുടുംബങ്ങളിലേക്കും സമൂഹങ്ങളിലേക്കും, സുവിശേഷവും രക്ഷയുടെ വഴിയും കൂടുതൽ തുറന്നു ലഭിക്കും .
പരിശുദ്ധ അമ്മയുടെ സ്നേഹത്തിൻ്റെ ജ്വാലയിലൂടെ, സാത്താനെ അന്ധനാക്കുമെന്ന് ഔവർ ലേഡി വാഗ്ദാനം ചെയ്യുന്നു. വാസ്തവത്തിൽ ഇതാണ് ഈ കൃപയുടെ അടിസ്ഥാന ലക്ഷ്യം. “സ്നേഹത്തിൻ്റെ ജ്വാലയുടെ കൃപയുടെ പ്രഭാവം എല്ലാ മനുഷ്യരാശിയിലും വ്യാപിപ്പിക്കുക” എന്നതാണ് മറ്റൊരു ലക്‌ഷ്യം. അതിനാൽ, പരിശുദ്ധ അമ്മയോട് FLAME OF LOVE റോസറി പ്രാർത്ഥനയിലൂടെ മാധ്യസ്ഥം അപേക്ഷിക്കുന്നത് സാത്താന്റെ ലക്ഷ്യങ്ങളെ തകർക്കാൻ ഉപകരിക്കും. യേശുവും മറിയവും സ്നേഹത്തിൻ്റെ ജ്വാലയ്ക്ക് തുടക്കമിട്ട സെക്കുലർ കർമ്മലീത്തും ആറ് കുട്ടികളുടെ വിധവയുമായ അമ്മ എലിസബത്ത് കിൻഡൽമാൻ സാത്താൻ അന്ധനായി കാണുന്നതിൻ്റെ ചില അനുഭവങ്ങൾ രേഖപ്പെടുത്തുന്നുണ്ട് . ഒരു അവസരത്തിൽ, അവൾ പറയുന്നത് കേൾക്കാൻ അവനോട് കൽപ്പിച്ചു (അവനെ സംബന്ധിച്ചിടത്തോളം വേദനാജനകമായ അനുഭവം). അതിലുപരിയായി, മറ്റൊരവസരത്തിൽ, ഉത്തരവുകളൊന്നും ലഭിക്കാത്തതിനാൽ എല്ലാ ചെറിയ പിശാചുക്കൾക്കും പ്രവർത്തിക്കാൻ കഴിയാത്തതായി അവൾ കണ്ടു. അവരുടെ പ്രാർത്ഥന മൂലം അന്ധനായി പോയ പിശാചിന്റെ തലവന് പിന്നീട് ഒന്നും പറയാനില്ലായിരുന്നു എന്ന് അവർ രേഖപ്പെടുത്തുന്നുണ്ട് .
“ഈ പ്രാർത്ഥന നിങ്ങളുടെ കൈകളിലെ ഒരു ഉപകരണമാണ്. എന്നോട് സഹകരിക്കുന്നതിലൂടെ സാത്താൻ അന്ധനാകും; അവൻ്റെ അന്ധത നിമിത്തം ആത്മാക്കൾ പാപത്തിലേക്ക് നയിക്കപ്പെടുകയില്ല”.എന്നാണു യേശു 1962 മേയ് 4 നു പറഞ്ഞതായി പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്,
ഈ പ്രാർത്ഥന 1973 ൽ Pope Paul VI ഔദ്യോഗികമായി അംഗീകരിച്ചതും പിന്നീട് ഫ്രാൻസിസ് മാർപ്പാപ്പയുടെ അപ്പസ്തോലിക ആശിർവാദം ലഭിച്ചിട്ടുള്ളതുമാണ് .
FLAME OF LOVE ROSARY യെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ https://flameoflove.us/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .
****************************************************************************
നന്മ നിറഞ്ഞ മറിയം FLAME OF LOVE ROSARY യിൽ ചൊല്ലേണ്ട വിധം
നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടി ,സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു . അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മെ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും അങ്ങയുടെ സ്‌നേഹജ്വാലയുടെ കൃപാഭിഷേകം എല്ലാ മനുഷ്യരാശിയിലും വ്യാപിപ്പിക്കണമേ, ആമ്മേൻ
***************************************************************************
ആരംഭം
രക്ഷകനായ യേശുക്രിസ്തുവിൻ്റെ എല്ലാ മുറിവുകളിലൂടെയും ഞങ്ങൾ സ്വർഗ്ഗീയ പിതാവിന് സ്വയം സമർപ്പിക്കുന്നു .
( ഓരോ പ്രാവശ്യവും കുരിശടയാളം വരച്ചുകൊണ്ട് അഞ്ചു പ്രാവിശ്യം വീതം താഴെ + അടയാളം നൽകിയിരിക്കുന്ന പ്രാർത്ഥനകൾ ചൊല്ലുക)
+ അങ്ങയുടെ പവിത്രമായ ഇടതുകൈയുടെ മുറിവ് ആഴമായ ദുഃഖത്തോടെയും സത്യമായും ഞങ്ങൾ ചുംബിക്കുന്നു,
+ അങ്ങയുടെ പവിത്രമായ വലതു കൈയുടെ മുറിവ് ആഴമായ ദുഃഖത്തോടെയും സത്യമായും ഞങ്ങൾ ചുംബിക്കുന്നു
+ അങ്ങയുടെ പവിത്രമായ ഇടതുകാലിലെ മുറിവ് ആഴമായ ദുഃഖത്തോടെയും സത്യമായും ഞങ്ങൾ ചുംബിക്കുന്നു
+ അങ്ങയുടെ പവിത്രമായ വലതുകാലിലെ മുറിവ് ആഴമായ ദുഃഖത്തോടെയും സത്യമായും ഞങ്ങൾ ചുംബിക്കുന്നു
+ അങ്ങയുടെ പവിത്രമായ ശരീരത്തിലെ സൈഡുകളിലുള്ള മുറിവ് ആഴമായ ദുഃഖത്തോടെയും സത്യമായും ഞങ്ങൾ ചുംബിക്കുന്നു
സന്തോഷത്തിന്റെ രഹസ്യങ്ങൾ
(ഇതേ രീതിയിൽ തന്നെ മഹിമയുടെയും,ദുഃഖത്തിന്റെയും,പ്രകാശത്തിന്റെയും രഹസ്യങ്ങൾ ആവശ്യാനുസരണം ചൊല്ലാവുന്നതാണ്)
വിശ്വാസപ്രമാണം
1 സ്വർഗ്ഗസ്ഥനായ പിതാവേ , 3 നന്മ നിറഞ്ഞ ,1 ത്രിത്വ സ്തുതി
(ഓരോ രഹസ്യങ്ങൾക്കു ശേഷവും ചൊല്ലേണ്ടത്)
ഓ ! എന്റെ ഈശോയെ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ, നരകാഗ്നിയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ. എല്ലാ ആത്മാക്കളെയും വിശിഷ്യാ അങ്ങേ സഹായം കൂടുതൽ ആവിശ്യമുള്ളവരെയും സ്വർഗ്ഗത്തിലേക്കാനയിക്കേണമേ .
(ഓരോ രഹസ്യങ്ങൾക്കു ശേഷവും ചൊല്ലേണ്ടത്)
പരിശുദ്ധാത്മാവേ വരേണമേ ! മേരിയുടെ നിഷ്കളങ്ക ഹൃദയത്തിൻ്റെ സ്നേഹത്തിൻ്റെ ജ്വാലയുടെ ശക്തിയിലൂടെ എഴുന്നള്ളി വരേണമേ .
ഓ, ആരാധ്യനായ എന്റെ യേശുവേ, ഞങ്ങളുടെ പാദങ്ങൾ ഒരുമിച്ച് സഞ്ചരിക്കട്ടെ, ഞങ്ങളുടെ കരങ്ങൾ ഒരുമിച്ചു ശേഖരിക്കട്ടെ, ഞങ്ങളുടെ ഹൃദയങ്ങൾ ഒരുമിച്ച് സ്പന്ദിക്കട്ടെ, ഞങ്ങളുടെ ആത്മാക്കൾ ഒരുമയിലായിരിക്കട്ടെ, ഞങ്ങളുടെ ഹൃദയങ്ങൾ ഐക്യപ്പെടട്ടെ, ഞങ്ങളുടെ മനസ്സിൻ്റെ ചിന്തകൾ ഒന്നായിരിക്കട്ടെ , ഞങ്ങളുടെ കാതുകൾ നിശബ്ദതയിലേക്ക് ഒരുമിച്ചു ചേക്കേറട്ടെ, ഞങ്ങളുടെ കണ്ണുകൾ പരസ്പരം കണ്ണുകളിലേക്ക് നോക്കി ഞങ്ങളുടെ കാഴ്ച ലയിക്കട്ടെ, ഞങ്ങളോട് കരുണ കാണിക്കുന്ന നിത്യപിതാവിനോടുള്ള പ്രാർത്ഥനയിൽ ഞങ്ങളുടെ ചുണ്ടുകൾ ഐക്യപ്പെടട്ടെ.
ഒന്നാം രഹസ്യം
(നിയോഗങ്ങൾ പറയുക)
പരിശുദ്ധ ദൈവമാതാവ് ഗർഭം ധരിച്ചു ഇശോമിശിഹായെ പ്രസവിക്കുമെന്ന മംഗള വാർത്ത ഗെബ്രിയേൽ മാലാഖ ദൈവ കല്പനയാൽ അറിയിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ്ഗസ്ഥനായ പിതാവേ , 10 നന്മ നിറഞ്ഞ ,1 ത്രിത്വ സ്തുതി
ഓ ! എന്റെ ഈശോയെ, ഞങ്ങളുടെ…..
പരിശുദ്ധാത്മാവേ വരേണമേ ! മേരിയുടെ…..
രണ്ടാം രഹസ്യം
(നിയോഗങ്ങൾ പറയുക)
പരിശുദ്ധ ദൈവമാതാവ് എലീശാ ഗർഭിണി ആയ വിവരം കേട്ടപ്പോൾ ആ പുണ്യവതിയെ ചെന്ന് കണ്ട് മൂന്നു മാസത്തോളം അവൾക്കു ശുശ്രൂഷ ചെയ്തു എന്ന് ധ്യാനിക്കുക
1 സ്വർഗ്ഗസ്ഥനായ പിതാവേ , 10 നന്മ നിറഞ്ഞ, 1 ത്രിത്വ സ്തുതി
ഓ ! എന്റെ ഈശോയെ, ഞങ്ങളുടെ…..
പരിശുദ്ധാത്മാവേ വരേണമേ ! മേരിയുടെ…..
മൂന്നാം രഹസ്യം
(നിയോഗങ്ങൾ പറയുക)
പരിശുദ്ധ ദൈവമാതാവ് തന്റെ ഉദരത്തിൽ ഉത്ഭവിച്ച ദൈവകുമാരനെ പ്രസവിക്കുവാൻ കാലമായപ്പോൾ ബെത്ലെഹം നഗരിയിൽ പാതിരായ്ക്ക് പ്രസവിച്ചു ഒരു തൊഴുത്തിൽ കിടത്തി എന്ന് ധ്യാനിക്കുക.
1 സ്വർഗ്ഗസ്ഥനായ പിതാവേ , 10 നന്മ നിറഞ്ഞ ,1 ത്രിത്വ സ്തുതി
ഓ ! എന്റെ ഈശോയെ, ഞങ്ങളുടെ…..
പരിശുദ്ധാത്മാവേ വരേണമേ ! മേരിയുടെ…..
നാലാം രഹസ്യം
(നിയോഗങ്ങൾ പറയുക)
പരിശുദ്ധ ദൈവമാതാവ് തന്റെ ശുദ്ധീകരണത്തിന്റെ നാൾ വന്നപ്പോൾ ഇശോമിശിഹായെ ദേവാലയത്തിൽ കൊണ്ട് ചെന്ന് ദൈവത്തിനു കാഴ്ച വെച്ച് ശിമയോൻ എന്ന മഹാത്മാവിന്റെ കരങ്ങളിൽ ഏൽപ്പിച്ചു എന്ന് ധ്യാനിക്കുക.
1 സ്വർഗ്ഗസ്ഥനായ പിതാവേ , 10 നന്മ നിറഞ്ഞ ,1 ത്രിത്വ സ്തുതി
ഓ ! എന്റെ ഈശോയെ, ഞങ്ങളുടെ…..
പരിശുദ്ധാത്മാവേ വരേണമേ ! മേരിയുടെ…..
അഞ്ചാം രഹസ്യം
(നിയോഗങ്ങൾ പറയുക)
പരിശുദ്ധ ദൈവമാതാവ് തന്റെ ദൈവകുമാരന് പന്ത്രണ്ട് വയസ്സായിരിക്കെ , മൂന്നു ദിവസം അവിടുത്തെ കാണാതെ അന്വേഷിച്ചിട്ടു മൂന്നാം നാൾ ദേവാലയത്തിൽ വെച്ച് വേദശാസ്ത്രികളുമായി തർക്കിച്ചിരിക്കുമ്പോൾ അവിടുത്തെ കണ്ടെത്തി എന്ന് ധ്യാനിക്കുക .
1 സ്വർഗ്ഗസ്ഥനായ പിതാവേ , 10 നന്മ നിറഞ്ഞ, 1 ത്രിത്വ സ്തുതി
ഓ ! എന്റെ ഈശോയെ, ഞങ്ങളുടെ…..
പരിശുദ്ധാത്മാവേ വരേണമേ ! മേരിയുടെ…..
പരിശുദ്ധ രാഞ്ജി (രാജകന്യകേ )
പരിശുദ്ധ രാഞ്ജി .കരുണയുടെ മാതാവേ സ്വസ്തി,ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി ! ഹവ്വായുടെ പുറന്തള്ളപ്പെട്ട മക്കളായ ഞങ്ങൾ അങ്ങേപ്പക്കൽ നിലവിളിക്കുന്നു.കണ്ണുനീരിന്റെ ഈ താഴ്വരയിൽനിന്നു വിങ്ങിക്കരഞ്ഞു അങ്ങേപ്പക്കൽ ഞങ്ങൾ നെടുവീർപ്പെടുന്നു. ആകയാൽ ഞങ്ങളുടെ മധ്യസ്ഥേ ! അങ്ങയുടെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരെ തിരിക്കേണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനുശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗ്രഹീത ഫലമായ ഈശോയെ ഞങ്ങൾക്ക് കാണിച്ചു തരേണമേ.കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യാമറിയാമേ ! ആമ്മേൻ
FLAME OF LOVE റോസറി യുടെ പ്രചരണത്തിനായുള്ള പ്രാർത്ഥന
പരിശുദ്ധ കന്യകാമറിയമേ, ഞങ്ങളുടെ പ്രിയപ്പെട്ട സ്വർഗീയ മാതാവേ, അങ്ങ് ദൈവത്തെയും അങ്ങയുടെ മക്കളായ ഞങ്ങളെയും അങ്ങേയറ്റം സ്നേഹിക്കുന്നു. അങ്ങയുടെ ദിവ്യപുത്രനായ കുരിശിൽ കിടന്ന യേശുവിനു അങ്ങ് ഞങ്ങളെ സമർപ്പിച്ചതുമൂലം ഞങ്ങളുടെ സ്വർഗ്ഗീയ പിതാവ് ഞങ്ങളോട് ക്ഷമിക്കാനും ഞങ്ങൾക്ക് രക്ഷ നേടാനും, അങ്ങനെ എല്ലാവരും അവനിൽ വിശ്വസിച്ച് നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുവാനും കൃപയായി.
കന്യകാമറിയമേ, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ അങ്ങയുടെ നിഷ്കളങ്ക ഹൃദയത്തിൻ്റെ സ്‌നേഹ ജ്വാലയാൽ, ദൈവത്തോടും മനുഷ്യരാശിയോടും തികഞ്ഞ സ്‌നേഹത്തിൻ്റെ അഗ്നി ഞങ്ങളിൽ ജ്വലിപ്പിക്കേണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ഒരേ മനസ്സോടെ ഞങ്ങൾ ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കുവാൻ കൃപ വാങ്ങി നൽകേണമേ
പരിശുദ്ധ അമ്മെ, സ്നേഹത്തിൻ്റെ ജ്വാല ഭൂമിയിലെ എല്ലായിടത്തും വിദ്വേഷത്തിൻ്റെ അഗ്നിയെ കെടുത്തുവാൻ ഇടയാക്കേണമേ. സമാധാനത്തിൻ്റെ രാജകുമാരനായ യേശുവിന്റെ സ്നേഹം എല്ലാ ഹൃദയങ്ങളുടെയും കേന്ദ്രം ആകുവാൻ അപേക്ഷിക്കേണമേ. ഈ വിശുദ്ധ ജ്വാലയെ എല്ലാ സുമനസ്സുകളിലേക്കും പകർന്നു കൊടുക്കുവാനും ഞങ്ങളെ പ്രേത്യേകം സഹായിക്കേണമേ. സമാധാനത്തിൻ്റെ രാജകുമാരനായ യേശു, നമ്മുടെ അൾത്താരകളുടെ സിംഹാസനത്തിൽ, അവൻ്റെ സ്നേഹത്തിൻ്റെ കൂദാശയിൽ രാജാവും, എല്ലാ ഹൃദയങ്ങളുടെയും കേന്ദ്രവും ആയിരിക്കട്ടെ. ആമ്മേൻ
************************************************************
അനുഗ്രഹപ്രദമായ ഈ ജപമാല പ്രാർത്ഥന മുടങ്ങാതെ ചൊല്ലുകയും മറ്റുള്ളവരിലേക്ക് ഷെയർ ചെയ്തു, മരിയൻ പത്രം ഏറ്റെടുത്ത സ്നേഹത്തിന്റെ ജ്വാല പ്രചാരകരാകുവാനും തിന്മകളിൽ നിന്ന് രക്ഷ നേടുവാനും പ്രിയ വായനക്കാരെ ദൈവനാമത്തിൽ ക്ഷണിക്കുന്നു.
ഈ ജപമാല പ്രാർത്ഥന പ്രിന്റ് ചെയ്ത എടുക്കുവാൻ താൽപ്പര്യം ഉള്ളവർ 0044 7809502804 എന്ന whatsapp നമ്പറിലോ എന്ന marianpathram@gmail.com എന്ന ഈമെയിലിലോ ആവിശ്യം അറിയിച്ചാൽ പ്രിന്റ് ചെയ്യുവാൻ സാധിക്കുന്ന കോപ്പി അയച്ചു തരുന്നതായിരിക്കും .