ഇത് ഫിലിപ്പ് റിവേഴ്‌സ്, ഫുട്‌ബോളര്‍, ഉത്തമകത്തോലിക്കന്‍, ഒമ്പതു കുഞ്ഞുങ്ങളുടെ പിതാവ്


ഫുട്‌ബോളറും ഉത്തമ കത്തോലിക്കനുമായ ഫിലിപ്പ് റിവേഴ്‌സിന്റെ ഭാര്യ ടിഫാനി ഒമ്പതാമതും പ്രസവിച്ചു. പെണ്‍കുഞ്ഞ്. അന്ന എന്നാണ് പേര്. അന്ന പിറന്നതോടെ ഈ ദമ്പതികള്‍ക്ക് പെണ്‍മക്കളുടെ എണ്ണം ഏഴായി.

കഴിഞ്ഞ വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് ഈ സന്തോഷവര്‍ത്തമാനം ഫിലിപ്പ് ആരാധകരെയും ലോകത്തെയും അറിയിച്ചത്. 37 കാരനായ ഫിലിപ്പ് പതിനെട്ടു വര്‍ഷം മുമ്പാണ് വിവാഹിതനായത്. ടിഫാനി ഹൈസ്‌ക്കൂള്‍ കാലം മുതല്‌ക്കേ ഫിലിപ്പിന്റെ ഹൃദയത്തില്‍ ഇടം നേടിയിരുന്നു.

ഹാലി(16), കരോലിന്‍ (13), ഗ്രേസ്( 12), ഗന്നര്‍(10), സാറ(8), പീറ്റര്‍(7) ,റബേക്ക(5), ക്ലാര(3) എ്ന്നിവരാണ് മക്കള്‍.പ്രശസ്തനായ കളിക്കാരനായപ്പോഴും പ്രോലൈഫ് വീക്ഷണം പുലര്‍ത്തുന്ന ദമ്പതികളാണ് ഇവര്‍.

ഡാഡി നിസ്വാര്‍ത്ഥനാണ്. ദിവസവും അദ്ദേഹത്തിന് നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്യാനുണ്ടാവും. എന്നാല്‍ വീട്ടിലെത്തിക്കഴിയുമ്പോള്‍ അദ്ദേഹം ഞങ്ങളുടെ കൂടെ കളിക്കാന്‍ കൂടും. ഞങ്ങളുടെ സാന്നിധ്യമാണ് ഡാഡിക്ക് ഏറെ ഇഷ്ടം. മൂത്ത മകനായ ഹാലി ഡാഡിയെക്കുറിച്ച് പറയുന്നു.

മറ്റുള്ളവര്‍ക്കാണ് അദ്ദേഹം എ്‌പ്പോഴും മുന്‍ഗണന കൊടുക്കുന്നത്. ഭാര്യ പറയുന്നു. ടിഫാനിയുടെ പിന്തുണയും പ്രാര്‍ത്ഥനയും തന്റെ കരിയറിന് ശക്തി പകരുന്നതായി ഫിലിപ്പും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

കുട്ടികള്‍ക്കും കുടുംബത്തിനും മാത്രമല്ല ആരാധകര്‍ക്കും റോള്‍ മോഡലാണ് ഫിലിപ്പ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.