നിര്‍ബന്ധിത മതപ്പരിവര്‍ത്തനം, ആരോപണം നിഷേധിച്ച് ബിഷപ് ജെറാള്‍ഡ് ജോണ്‍ മത്തിയാസ്


മുംബൈ: നിര്‍ബന്ധിത മതപ്പരിവര്‍ത്തനം നടത്തിയെന്ന ആരോപണം ലക്‌നോ ബിഷപ് ജെറാള്‍ഡ് ജോണ്‍ മത്തിയാസ് നിഷേധിച്ചു.

വിശ്വഹിന്ദു പരിഷത്ത് ആണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. ഉത്തര്‍പ്രദേശില്‍ ക്രൈസ്തവമിഷനറിമാര്‍ 30 സ്ഥലങ്ങളില്‍ നിര്‍ബന്ധിത മതപ്പരിവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. ഈ ആരോപണത്തെ നിഷേധിച്ചുകൊണ്ടാണ് ബിഷപ്പിന്റെ പ്രസ്താവന. മതപരിവര്‍ത്തനം എന്നത് സ്വമേധയാ ഉള്ളതാണെന്നും സ്വന്തം ഇഷ്ടപ്രകാരം ഓരോരുത്തര്‍ക്കും മതത്തെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 200 മില്യന്‍ ആളുകളാണ് ഇവിടെയുള്ളത്. ഇതില്‍ 350,000 ക്രൈസ്തവര്‍ മാത്രമാണ് ഇവിടെയുള്ളത്. ആകെ ജനസംഖ്യയില്‍ 0.18 ശതമാനം മാത്രമാണ് ഇത്. ഉത്തര്‍പ്രദേശ് ഭരിക്കുന്നത് ബിജെപി ഗവണ്‍മെന്റാണ്. ആര്‍എസ്എസ് ഇവിടെ ശക്തവുമാണ്.

ഘര്‍വാപ്പസി ഇവിടെ നടക്കുന്നുണ്ടെന്നും ഇത് നിര്‍ത്തിവയ്ക്കണമെന്നും ബിഷപ് മത്തിയാസ് ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.