എന്തുകൊണ്ട് ദ്രോഹം ക്ഷമിച്ചൂകൂടാ. വഞ്ചന സഹിച്ചുകൂടാ?

വഞ്ചന ആര്‍ക്ക് സഹിക്കാന്‍ കഴിയും. ദ്രോഹം ആര്‍ക്കു ക്ഷമിക്കാന്‍ കഴിയും? ഇല്ല എന്നുതന്നെയാണ് ഭൂരിപക്ഷത്തിന്റെയും മറുപടി.

നമ്മുടെ മനസ്സില്‍ പ്രതികാരം നിറയുന്നത്, മറ്റവനെ തിരിച്ചടിക്കാന്‍ തോന്നുന്നത്, നാശം കാണാന്‍ വേണ്ടി ഏതറ്റം വരെയും പോകുന്നത്.. ഇതെല്ലാം ദ്രോഹം ക്ഷമിക്കാനും വഞ്ചന സഹിക്കാനും കഴിയാത്തതുകൊണ്ടാണ്.

വഞ്ചനയും ദ്രോഹവും മാനുഷികമാണ്. അതിനോടു ദൈവികമായി പ്രതികരിക്കണം എന്നാണ് വിശുദ്ധഗ്രന്ഥംപറയുന്നത്. മാനുഷികമായിട്ടാണ് നമ്മുടെ പ്രതികരണവുമെങ്കില്‍ അവരും നമ്മളും ഒരുപോലെയാകും.

ഇന്ന് സഭ നേരിട്ടുകൊണ്ടിരി്ക്കുന്ന കലാപകലുഷിതമായ അന്തരീക്ഷത്തില്‍ 1 കോറി 6 :7 വചനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് തോന്നുന്നു.
നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നത് തന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ട് ദ്രോഹം നിങ്ങള്‍ക്ക് ക്ഷമിച്ചുകൂട? വഞ്ചന സഹിച്ചുകൂടാ?

എല്ലാവര്‍ക്കും അവനവരുടെ പക്ഷത്താണ് ശരിയെന്ന് തോന്നാം. മറുഭാഗത്തെ കുറ്റക്കാരായി വിധിക്കാനും എളുപ്പമാണ്.പക്ഷേ ആര് ആദ്യം ക്ഷമിക്കും ആര് ആദ്യം വ്ഞ്ചന സഹിക്കും?

ഇതാണ് പ്രസക്തമായചോദ്യം. ഇതിന് ഉത്തരംആര്‍ക്കുമില്ല. മറ്റുള്ളവരുടെ വഞ്ചനകള്‍ സഹിക്കാനും ദ്രോഹം ക്ഷമിക്കാനും കഴിയുമ്പോള്‍ മാ്ത്രമേ നാം ദൈവത്തിന്റെ ഇഷ്ടക്കാരാകുകയുള്ളൂ. മാനുഷികതയാണ് ക്ഷമിക്കുന്നതില്‍ നിന്ന് നമ്മെപിന്തിരിപ്പിക്കുന്നത്.ക്ഷമിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.