യേശുവിനെ മാതൃക ആക്കി സാത്താനോടു പൊരുതി ജയിക്കുക: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

യേശുവിനെ മാതൃക ആക്കി സാത്താനോട് പൊരുതി ജയിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാം ഓരോരുത്തരുമെന്ന് പ്രശസ്ത ധ്യാനഗുരുവായ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍.

ക്രിസ്തുവിന്റെക്രൂശുമരണം വഴി പൂര്‍ണ്ണമായും പരാജയപ്പെട്ടവനാണ് സാത്താന്‍. വിശ്വാസത്തില്‍ ദൈവത്തോട് ചേര്‍ന്നുനില്ക്കുമ്പോള്‍ മാത്രമാണ് നമുക്ക് സാത്താനെ തോല്പിക്കാന്‍ കഴിയുന്നത്.

യേശുക്രിസ്തുവിലുള്ളവിശ്വാസം വഴി പൂര്‍വ്വികശാപങ്ങളില്‍ നിന്നുപോലും നമുക്ക് മോചനം കിട്ടും. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവന്റെ ജീവിതത്തെ ഒരു തരത്തിലുള്ള ശാപങ്ങളും സ്വാധീനിക്കുന്നില്ല. യേശു നല്കുന്ന രക്ഷയിലും വിടുതലിലും പൂര്‍ണ്ണമായും വിശ്വസിക്കുകയാണ് നാം ചെയ്യേണ്ടത്.

അതുപോലെ അനുതാപത്തോടെ കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞ ഒരു പാപത്തിനും നാം ശിക്ഷ അനുഭവിക്കേണ്ടിവരുന്നില്ല. അനുതാപത്തോടെ ഏറ്റുപറയുന്ന പാപങ്ങള്‍ ദൈവം പോലും മറന്നുപോകുന്നുവെന്നതാണ് സത്യം. നമ്മുടെ പാപങ്ങള്‍ക്കുള്ള ശിക്ഷ ക്രിസ്തു കുരിശില്‍ ഏറ്റെടുത്തു എന്ന് വിശ്വസിക്കുമ്പോഴാണ് നമുക്ക് രക്ഷ കൈവരുന്നത്.

എന്തിനും ഏതിനും ദൈവഹിതം അറിയാന്‍ നാം മറ്റുള്ളവരുടെ പുറകെ പോകരുത്.. ദൈവഹിതം ചോദിക്കേണ്ടതും ആലോചന നടത്തേണ്ടതും നമ്മില്‍ തന്നെ വസിക്കുന്ന പരിശുദ്ധാത്മാവിനോടായിരിക്കണം. അച്ചന്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.