ഫാ. ഡൊമിനിക് വെളിയത്തിന്റെ സംസ്‌കാരം ഇന്ന്

ബാംഗ്ലൂര്‍: പ്രമുഖ ദൈവശാസ്ത്രജ്ഞായ അന്തരിച്ച ഫാ. ഡൊമിനിക്ക് വെളിയത്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. നവംബര്‍ 27 നായിരുന്നു 79 കാരനായ അദ്ദേഹത്തിന്റെ അന്ത്യം. സലേഷ്യന്‍ സഭാംഗമായിരുന്നു.

സിബിസിഐയുടെ ഡോക്ട്രിനല്‍ കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി, ഇന്ത്യന്‍ തിയോളജിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്, ക്രിസ്തു ജ്യോതി തിയോളജിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, റെക്ടര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം സേവനം ചെയ്തിരുന്നു. ഇന്റര്‍നാഷനല്‍ തിയോളജിക്കല്‍ കമ്മീഷന്‍ അംഗമായി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇദ്ദേഹത്തെ നിയമിച്ചത്. 2004 ല്‍ അഞ്ചുവര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് ബെനഡിക്ട് പതിനാറാമന്‍ പാപ്പ സേവനം അടുത്ത അഞ്ചുവര്‍ഷത്തേക്ക്കൂടി നീട്ടിക്കൊടുക്കുകയും ചെയ്തു.

ഫിലോസഫിയിലും തിയോളജിയിലും ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം ഏര്‍ക്കാട് സ്വദേശിയാണ്. ഡോക്ടറായിരുന്നു പിതാവ്. അഞ്ചു സഹോദരന്മാരില്‍ ഒരാള്‍ ഈശോസഭാംഗവും മറ്റുളളവര്‍ ഡോക്ടേഴ്‌സുമാണ്.

അന്താരാഷ്ട്ര പ്രശസ്തനായ ദൈവശാസ്ത്രജഞനായിരുന്ന ഫാ.ഡൊമിനിക്കിന്റെ മരണത്തോടെ സഭയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ് സംഭവിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.