പാരീസ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ കത്തോലിക്കാ വൈദികന്‍കൊല്ലപ്പെട്ടു. ഫാ. ഒലിവര്‍ മെയ് ര്‍ ആണ് കൊല്ലപ്പെട്ടത്. 60 വയസായിരുന്നു. റുവാണ്ടന്‍ അഭയാര്‍ത്ഥി ഇമ്മാനുവല്‍ അബായിസെന്‍ഗയാണ് കൊലപ്പെടുത്തിയത്. ഫാ. ഒലിവര്‍ മോണ്‍ഫോര്‍ട്ട് മിഷനറിസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായിരുന്നു. 2020 ജൂലൈയില്‍ നോന്ത് കത്തീഡ്രലിന് തീ വച്ച കേസില്‍ പ്രതിയാണ് ഇമ്മാനുവല്‍. മാസങ്ങളായി ഇയാളെ സംരക്ഷിച്ചിരുന്നത് ഫാ. ഒലിവര്‍ മെയ് ര്‍ ആയിരുന്നു. ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിനിലാണ് വൈദികന്റെ മരണവാര്‍ത്ത അറിയിച്ചത്.