സങ്കീര്‍ത്തനങ്ങളെയും ഗീതാഞ്ജലിയെയും അടിസ്ഥാനമാക്കിയ പഠനത്തിന് ഫാ. റോബി കണ്ണന്‍ചിറയ്ക്ക് ഡോക്ടറേറ്റ്

കോയമ്പത്തൂര്‍: ഫാ. റോബി കണ്ണന്‍ചിറയ്ക്ക് ഡോക്ടറേറ്റ്.സങ്കീര്‍ത്തനങ്ങളെയും ഗീതാഞ്ജലിയെയുംഅടിസ്ഥാനമാക്കി പ്രകൃതിയുടെ സുഖദായകമായ സാധ്യതകളെക്കുറിച്ചുളള പഠനത്തിനാണ് കോയമ്പത്തൂര്‍ ഭാരതീയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.പിഎച്ച്ഡി കിട്ടിയതിനെക്കാള്‍ ഈ വിഷയം കൂടുതലായി ആളുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നതിലാണ് തനിക്ക് സന്തോഷമെന്ന് മരിയന്‍പത്രത്തിന്റെ മാനേജിംങ് എഡിറ്റര്‍ ബ്ര.തോമസ് സാജിനോട് ഫാ. റോബി പറഞ്ഞു. കോവിഡാനന്തര ലോകത്തില്‍ പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേ ശ മാ ണ് ഇതുണര്‍ത്തുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട ധ്യാനരീതികളോടാണ് അച്ചന്‍ എന്നും ആഭിമുഖ്യം പുലര്‍ത്തിയിരുന്നത്.തിയോളജി പഠനകാലത്ത് സങ്കീര്‍ത്തനങ്ങളും വേര്‍ഡ്‌സ് വര്‍ത്ത്, ഷെല്ലി, കീറ്റസ് എന്നിവരുടെ കവിതകളും തമ്മിലുളള താരതമ്യപഠനം നടത്തിയതും ഇരുപത്തിയഞ്ച് വര്‍ഷം മുമ്പു നടത്തിയ മെഡിറ്റേഷനുമാണ് ഇങ്ങനെയൊരു പഠനത്തിലേക്ക് വഴിതെളിച്ചതെന്നും അച്ചന്‍ പറയുന്നു. പ്രകൃതിയിലേക്കുള്ള മടങ്ങുക. അച്ചന്‍ ആഹ്വാനം ചെയ്യുന്നു.

പ്രകൃതിയിലേക്ക് മടങ്ങുവാന്‍ എല്ലാ സാധ്യതകളും തിരയുന്ന കോവിഡാനന്തര ലോകത്തിന് പ്രതീക്ഷ നല്കുന്ന ദര്‍ശനങ്ങളാണ് പ്രകൃതിയുടെ സുഖദായകമായ സാധ്യതകളെക്കുറിച്ചുളള ഈ പഠനങ്ങള്‍ പങ്കുവയ്ക്കു്ന്നതെന്ന് ഫാ.റോബി പറഞ്ഞു.

ഇടുക്കി ജില്ലയിലെ പ്രകാശില്‍ കണ്ണന്‍ചിറ ഈപ്പച്ചന്‍- അന്നമ്മ ദമ്പതികളുടെ ഏഴുമക്കളില്‍ രണ്ടാമനാണ് ഫാ.റോബി. ഫാ.റോയി കണ്ണന്‍ചിറ സിഎംഐ ഇരട്ടസഹോദരന്‍ ആണ്.

മരിയന്‍പത്രത്തിന്റെ എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും…



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.