ഇന്ത്യയില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് അംഗീകാരം നിഷേധിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെതിരെ സുപ്രീം കോടതി. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിര്‍ത്തതോടെയാണ് സ്വവര്‍ഗ്ഗവിവാഹത്തിന് ഇന്ത്യയില്‍ അംഗീകാരം നിഷേധിച്ചത്. സ്വവര്‍ഗ്ഗവിവാഹങ്ങള്‍ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹനിയമത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നല്കാനില്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് സഞ്ജയ് കൗള്‍ എന്നിവര്‍ സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത നല്കുന്നതിനെ അനുകൂലിച്ചപ്പോള്‍ ജസ്റ്റീസ് രവീന്ദ്രഭട്ട്, ജസ്റ്റീസ് ഹിമ കോലി,ജസ്റ്റീസ് പി എസ് നരസിംഹ എന്നിവര്‍ ശക്തമായി എതിര്‍ത്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.