“ഗാഡ്വെലൂപ്പെ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക”

വാഷിംങ്ടണ്‍: ദൈവം നമ്മെ ഈ പ്രശ്‌നത്തില്‍ കൈവെടിയുകയില്ലെന്നും എല്ലാവരും ഗാഡ്വെലൂപ്പെ മാതാവിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കണമെന്നും ലോസ് ആഞ്ചല്‍സ് ആര്‍ച്ച് ബിഷപ് ജോസ് ഗോമസ്. എല്ലാവരും പ്രാര്‍ത്ഥനയില്‍ കൂടുതലായി ശക്തിപ്രാപിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ആശങ്കാകുലരായ വിശ്വാസികളോടായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍.

ദൈവം നമ്മെ കൈവെടിയുകയില്ല. അവിടുന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ട്. പരീക്ഷകളുടെയും പ്രതിസന്ധികളുെേടയും നടുവിലും അവിടുന്ന് നമ്മോടൊപ്പമുണ്ട്. നമ്മുക്കൊരു യേശുക്രിസ്തുവുണ്ട് എന്ന കാര്യം ഈ സനിമിഷങ്ങളില്‍ നമ്മുടെ ഹൃദയത്തിലുണ്ടാവുന്നത് പ്രധാനപ്പെട്ട കാര്യമാണ് അയല്‍ക്കാരനോടും ദൈവത്തോടുമുള്ള സ്‌നേഹത്തിന്റെ സമയമായി ഇത് നമ്മള്‍ മാറ്റിയെടുക്കണം.

ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവര്‍ക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കണം. അവര്‍ക്ക ദൈവം ധൈര്യവും വിവേകവും നല്കട്ടെ. ദിവ്യഭിഷ്വഗരന്‍ നമ്മെ സൗഖ്യപ്പെടുത്തുകയും ആരോഗ്യവും സമാധാനവും പുനസ്ഥാപിക്കുകയും ചെയ്യട്ടെയെന്നും അദ്ദേഹം ആശംസിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.