പലരും പറയാറുള്ള ഒരു കാര്യമാണ് ഇത്. എത്രയോ വര്‍ഷമായി പ്രാര്‍ത്ഥിക്കുന്നു, പക്ഷേ ദൈവം അതൊന്നും കേള്‍ക്കുന്നില്ലെന്നാ തോന്നുന്നത്. അല്ലെങ്കില്‍ ഇങ്ങനെയാവും മറ്റൊരു രീതി, എന്‍റെ പ്രാര്‍ത്ഥനയ്ക്ക് മാത്രം ദൈവം ഉത്തരം തരുന്നില്ലല്ലോ. എന്നാല്‍ എന്തുകൊണ്ടാണ് ദൈവം പ്രാര്‍ത്ഥിച്ചിട്ടും നമുക്ക് ഉത്തരം തരാത്തതെന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ഇതാ ചില സാധ്യതകള്‍
-പ്രാര്‍ത്ഥിക്കുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് തോന്നുമ്പോള്‍
-അതേറ്റവും മികച്ചതാവാത്തപ്പോള്‍
-ആവശ്യം പൂര്‍ണ്ണമായും തെറ്റാകുമ്പോള്‍
-നിങ്ങള്‍ക്കത് ഉപകാരപ്പെടുമെങ്കിലും മറ്റാര്‍ക്കെങ്കിലും അതുകൊണ്ട് ദോഷം ഉണ്ടാവുമ്പോള്‍…
ആവശ്യം നിവര്‍ത്തിക്കേണ്ട സമയം ആയിട്ടില്ലെങ്കിലും ദൈവം പറയും, സമയമായിട്ടില്ല, കുറച്ച് കഴിഞ്ഞ് മതി..പിന്നീട്…
നിങ്ങള്‍ പാകതയിലെത്തിയിട്ടില്ലെന്ന് തോന്നുമ്പോഴും ദൈവം പറയും, കുറച്ചു കൂടി വളരട്ടെ,
സ്വാര്‍ത്ഥന്‍ നിസ്വാര്‍ത്ഥതയിലേക്കും ദുര്‍ബലന്‍ സ്ഥൈര്യത്തിലേക്കും ഭീരു ആത്മവിശ്വാസത്തിലേക്കും വിമര്‍ശകന്‍ സഹിഷ്ണുതയിലേക്കും നിഷേധാത്മകചിന്തയുള്ളവന്‍ ക്രിയാത്മകതയിലേക്കും സേച്ഛാധിപതി അധികാരവികേന്ദ്രീകരണത്തിലേക്കും എവിടെയും സുഖവും സന്തോഷവും അന്വേഷിക്കുന്നവന്‍ വേദനിക്കുന്നവരോടും ദരിദ്രരോടുമുള്ള സഹാനുഭൂതിയിലേക്കും വളരണം…
ഇങ്ങനെ എല്ലാം നന്നായെന്നും ഉചിതമായെന്നും തോന്നുന്ന സമയം ദൈവം പറയും ”സമയമായി ഉത്തരം നല്കാന്‍ സമയമായി…”
അപ്പോഴാണ് അത്ഭുതം സംഭവിക്കുന്നത്.
അപ്പോള്‍, നിരാശാഭരിതരായവര്‍ സ്വതന്ത്രരാകും
പലതരം ബന്ധനങ്ങളില്‍ കഴിഞ്ഞവര്‍ തന്റെ കെട്ടുകളില്‍ നിന്ന് മോചിതരാകും
അവിശ്വാസി ഒരു പൈതലിനെപ്പോലെ അവന്റെ വിശ്വാസത്തില്‍ നിഷ്‌ക്കളങ്കനാകും. നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള വാതിലുകള്‍ പെട്ടെന്ന് തുറക്കപ്പെടുകയും അവിടെ ദൈവം പ്രത്യക്ഷപ്പെടുകയും ചെയ്യും.
എന്നിട്ട് ദൈവം പറയും. പൊയ്‌ക്കൊള്ളൂ, ഇനി ധൈര്യമായി പൊയ്‌ക്കോളൂ…
എപ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ദൈവം വൈകുന്നത് ഒരിക്കലും ദൈവം നിഷേധിക്കലല്ല. ദൈവത്തിന്റെ സമയം കൃത്യമാണ്. അത് വൈകുകയോ നേരത്തെ ആവുകയോ ചെയ്യുന്നില്ല. ക്ഷമയോടെ കാത്തിരിക്കുക…പ്രാര്‍ത്ഥിക്കുക…
praise the Lord Ave Maria pray for us
Ave Maria pray for us
Even I ask same question to my soul. Why our prayers not getting response ? More we prayer more struggle.
Mathavinte kasu roopam venam jolly thadiyil,Kiliyanthara po 670706
Ave Maria pray for me and my family