Wednesday, October 30, 2024
spot_img
More

    ദൈവത്തോടു സ്‌നേഹമുണ്ടോ, ആ സ്‌നേഹം പ്രകടിപ്പിക്കണ്ടെ ? ഇതാ അതിനായി ഒരു പ്രാര്‍ത്ഥന…

    ദൈവത്തോട് എപ്പോഴും ആവലാതി പെടുന്നവരാണ് നമ്മളെല്ലാവരും. എന്തുമാത്രം നിയോഗങ്ങളും ആവശ്യങ്ങളുമാണ് നാം ദൈവത്തോട് പറയുന്നത്. എല്ലാം വേണം..അത് കിട്ടണം ഇത് കിട്ടണം.. ഇങ്ങനെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുതരാന്‍ വേണ്ടി മാത്രമാണ് ഭൂരിപക്ഷവും ദൈവത്തോടു സംസാരിക്കുന്നത്.

    എന്നാല്‍ ദൈവം ആഗ്രഹിക്കുന്നത് അതു മാത്രമാണോ.. നമ്മുടെ ആവലാതികള്‍ പരിഹരിച്ചുതരാനും പരാതികള്‍ തീര്‍ത്തുതരാനും മാത്രമാണോ ദൈവം.. ?

    ഒരു കൊച്ചുകുഞ്ഞിന്റെ നാവില്‍ നിന്ന് ഐ ലവ് യൂ അപ്പാ എന്ന് കേള്‍ക്കാന്‍ ഒരു അപ്പന്‍ ആഗ്രഹിക്കുന്നതുപോലെ സ്വര്‍ഗ്ഗത്തിലെ നല്ല ദൈവം നമ്മുടെ വായില്‍ നിന്ന് അങ്ങനെയൊരു വര്‍ത്തമാനം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ലേ.

    വിശുദ്ധര്‍ ദൈവത്തിന്റെ ഈ ആഗ്രഹങ്ങള്‍ മനസ്സിലാക്കിയവരായിരുന്നു. അതുകൊണ്ട് തങ്ങളുടെ ഭൗതികനന്മകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് പകരം ദൈവത്തോട് തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാനാണ് ആഗ്രഹിച്ചത്. ദൈവത്തെ വാക്കുകള്‍ കൊണ്ട് അവര്‍ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചു.

    ഇതാ വിശുദ്ധ ജോണ്‍ മരിയ വിയാനി പ്രാര്‍ത്ഥിച്ച ഒരു പ്രാര്‍ത്ഥനയുടെ ആശയം

    ഓ എന്റെ നല്ല ദൈവമേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്റെ ഒരേയൊരാഗ്രഹം എന്റെ ശ്വാസത്തിന്റെ അവസാനനിമിഷം വരെ നിന്നെ സ്‌നേഹിക്കണമെന്നാണ്. അപരിമേയനും സ്‌നേഹനിധിയുമായ എന്റെ ഈശോയേ നിന്നെ സ്‌നേഹിക്കാതെ ജീവിക്കുന്നതിനെക്കാള്‍ മരിക്കാനാണ് ഞാനാഗ്രഹിക്കുന്നത്.

    ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്റെ കര്‍ത്താവേ.. നിന്നെ ജീവിതകാലം മുഴുവന്‍ സ്‌നേഹിക്കാനുള്ള കൃപ എനിക്ക് നല്കണമേ. എന്റെ നാവുകൊണ്ട് അങ്ങേ സ്‌നേഹി്ക്കുന്നുവെന്ന് എല്ലായ്‌പ്പോഴും പറയാന്‍ എനിക്ക് കഴിയട്ടെ.

    എന്റെ ഹൃദയത്തുടിപ്പുകള്‍ ഓരോന്നും അങ്ങേ സ്‌നേഹിക്കുന്നുവെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കട്ടെ. ആമ്മേന്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!