ദൈവം പാപങ്ങളല്ലാതെ വാഗ്ദാനങ്ങള്‍ മറക്കുന്നില്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവം ഒരിക്കലും വാഗ്ദാനങ്ങള്‍ മറക്കുന്നവനല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ വിശുദ്ധ കുര്‍ബാനയ്ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

ദൈവം എപ്പോഴും തന്റെ ഉടമ്പടി ഓര്‍ത്തിരിക്കുന്നു. ദൈവം ഒരിക്കലും മറന്നുപോകുന്നവനല്ല, പാപങ്ങള്‍ മാത്രം ദൈവം മറന്നുപോകുന്നു. ദൈവവും അബ്രാഹവും തമ്മിലുള്ള ബന്ധം വിശദീകരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ വചനസന്ദേശം. അബ്രാഹവും ദൈവവും തമ്മിലുള്ള ബന്ധം മൂന്നു കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ദൈവം അബ്രാഹത്തെ തിരഞ്ഞെടുത്തു എന്നതാണ് അതിലൊന്ന്.

പൈതൃകം ദൈവം അബ്രാഹമിന് വാഗ്ദാനം ചെയ്തു. മൂന്നാമത് അബ്രാഹവുമായി ദൈവം ഒരു ഉടമ്പടി സ്ഥാപിച്ചു. ഇങ്ങനെ തിരഞ്ഞെടുപ്പ്, വാഗ്ദാനം, ഉടമ്പടി എന്നീ മൂന്നു ഘടകങ്ങളാണ് വിശ്വാസജീവിതത്തില്‍ പ്രധാനപ്പെട്ടവ. നാം ഓരോരുത്തരും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവരാണ്. നമ്മള്‍ ക്രൈസ്തവരാണ്. കാരണം നാം തിരഞ്ഞെടുക്കപ്പെട്ടവരാണ്. തിരഞ്ഞെടുപ്പില്‍ വാഗ്ദാനമുണ്ട്. അവിടെ പ്രത്യാശയുണ്ട്. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.