പാപം ചെയ്ത് അകന്നുപോയോ, വിഷമിക്കരുത് ദൈവം കാത്തിരിക്കുന്നു…


ജീവിതകാലം മുഴുവന്‍ ദൈവം ആഗ്രഹിക്കുന്നതുപോലെ ദൈവത്തോട് വിശ്വസ്ത പുലര്‍ത്തിയ ആരെങ്കിലുമുണ്ടാവുമോ? സംശയമാണ്. മാനുഷികമായ ബലഹീനതകളും ദൗര്‍ബല്യങ്ങളും ക്ഷണികസുഖങ്ങളോടുളള ആഗ്രഹവും ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ദൈവത്തില്‍ നിന്ന് അകന്നുപോയിട്ടുളളവരാണ് നാം ഓരോരുത്തരും. പക്ഷേ നിരാശപ്പെടേണ്ടതില്ല. ദൈവം നമ്മെ സ്‌നേഹിക്കുകയും അവിടുത്തെ കരുണ നമ്മുടെ മേല്‍ ഒഴുക്കുകയും ചെയ്യും.
ഹോസിയ 14: 4 -7 തിരുവചനങ്ങള്‍ നമ്മുക്ക് നല്കുന്ന ആശ്വാസം അത്തരത്തിലുള്ളതാണ്.

ഞാന്‍ അവരുടെ അവിശ്വസ്തതയുടെ മുറിവു ഉണക്കും. ഞാന്‍ അവരുടെ മേല്‍ സ്‌നേഹം ചൊരിയും. കാരണം അവരോടുള്ള എന്റെ കോപം അകന്നിരിക്കുന്നു. ഇസ്രായേലിന് ഞാന്‍ തുഷാരബിന്ദുപോലെയായിരിക്കും. ലില്ലിപോലെ അവന്‍ പുഷ്പിക്കും. ഇലവുപോലെ അവന്‍ വേരുരറപ്പിക്കും. അവന്റെ ശാഖകള്‍ പടര്‍ന്നുപന്തലിക്കും. അവന് ഒലിവിന്റെ മനോഹാരിതയും ലെബനോന്റെ പരിമളവും ഉണ്ടായിരിക്കും. അവര്‍ തിരച്ചുവന്ന് എന്റെ തണലില്‍ വസിക്കും. പൂന്തോട്ടംപോലെ അവര്‍ പുഷ്പിക്കും.ലബനോനിലെ വീഞ്ഞുപോലെ അവര്‍ സൗരഭ്യം പരത്തും.

അതെ, നമുക്ക് ലെബനോനിലെ വീഞ്ഞുപോലെ സൗരഭ്യം പരത്താം.ലെബനോന്റെ പരിമളം വഹിക്കുന്നവരാകാം. അതിനാദ്യം ദൈവത്തിലേക്ക് തിരികെ ചെല്ലുക. അവിടുന്ന് നമുക്കുവേണ്ടി കാത്തിരിക്കുന്നു..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.