ദൈവഭയമുളള സ്ത്രീകളുടെ ലക്ഷണങ്ങളെക്കുറിച്ച് ബൈബിള്‍ പഠിപ്പിക്കുന്നത്….

ദൈവഭയമുളള സ്ത്രീകള്‍ക്ക് ലക്ഷണങ്ങളുണ്ടോ? സംശയം സ്വഭാവികം. പക്ഷേ വിശുദ്ധഗ്രന്ഥത്തിലെ വരികളിലൂടെ ധ്യാനാത്മകമായും പ്രാര്‍ത്ഥനാപൂര്‍വ്വവും കടന്നുപോകുകയാണെങ്കില്‍ അത്തരം ചില ലക്ഷണങ്ങളുണ്ടെന്ന് നമുക്ക് കണ്ടെത്താന്‍ കഴിയും.

എന്നാല്‍ ആ ലക്ഷണങ്ങള്‍ ഇന്നത്തെസ്ത്രീ സമത്വവാദത്തിന്റെയും ആധുനികതയുടെയും പശ്ചാത്തലത്തില്‍ എത്രത്തോളം സ്വീകാര്യമാവും,വിമര്‍ശനവിധേയമാകും എന്നതെല്ലാം രണ്ടാമത്തെ കാര്യം. അതെന്തായാലും ദൈഭയമുള്ള സ്്ത്രീകള്‍ക്ക് യോജിച്ചവിധത്തിലുള്ള പ്രവൃത്തികളെക്കുറിച്ച്തിരുവചനം പറയുന്നത് എന്താണെന്ന് നമുക്ക് നോക്കാം.

അതുപോലെ തന്നെ സ്ത്രീകള്‍ വിനയത്തോടും വിവേകത്തോടും കൂടെ ഉചിതമായ വിധം വസ്ത്രധാരണം ചെയ്തു നടക്കണമെന്ന് ഞാന്‍ ഉപദേശിക്കുന്നു. പിന്നിയ മുടിയോ സ്വര്‍ണ്ണമോ രത്‌നങ്ങളോ വിലയേറിയ ഉടയാടകളോ അണിഞ്ഞ് തങ്ങളെതന്നെ അലങ്കരിക്കരുത്. ദൈവഭയമുള്ള സ്ത്രീകള്‍ക്ക് യോജിച്ചവിധം സല്‍പ്രവൃത്തികള്‍ കൊണ്ട് അവര്‍ സമലംകൃതരായിരിക്കട്ടെ. സ്ത്രീ നിശ്ശബ്ദമായും വിധേയത്വത്തോടു കൂടെയുംപഠിക്കട്ടെ. പഠിപ്പിക്കാനോ പുരുഷന്മാരുടെമേല്‍ അധികാരംനടത്താനോ സ്ത്രീയെ ഞാന്‍ അനുവദിക്കുന്നില്ല. അവള്‍ മൗനംപാലിക്കേണ്ടതാണ്.എന്തെന്നാല്‍ ആദ്യം സൃ്ഷ്ടിക്കപ്പെട്ടത് ആദമാണ്.( 1 തിമോത്തേയോസ് 2;9-13)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.