ദൈവം നിന്നെ സ്‌നേഹിക്കുന്നുണ്ടോ.. ഇതാ ഈ തിരുവചനങ്ങള്‍ തന്നെ തെളിവ്

ദൈവം സ്‌നേഹിക്കുന്നുണ്ടോ? ജീവിതത്തില്‍ ഒരിക്കലെങ്കിലും ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ച് മനസ്സില്‍ സംശയം തോന്നാത്തവരായി ആരും കാണില്ല. നിരന്തരം ദൈവസ്‌നേഹത്തില്‍ ജീവിച്ചിട്ടും ദൈവസ്‌നേഹത്തെക്കുറിച്ച് സംശയമുളള്ളവര്‍ക്ക് തിരുവചനങ്ങള്‍ തന്നെ അക്കാര്യത്തില്‍ തെളിവ് നല്കുന്നുണ്ട്

മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. ഇതാ, നിന്നെ ഞാന്‍ എന്റെ ഉളളംകയ്യില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ( ഏശയ്യ 49:15-16)

യാക്കോബേ നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു. നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്. സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. ( ഏശയ്യ 43:1-2)

ദൈവത്തിന് നമ്മുടെ പേര് അറിയാമെന്നത്, ദൈവം നമ്മുടെപേര് ഉള്ളം കയ്യില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നത് എത്രയോ വലിയകാര്യമാണ്. ഈ ലോകത്തിലെ കോടിക്കണക്കിന് മനുഷ്യരുടെ പേരും ദൈവത്തിന് അറിയാം എന്നത്, ദൈവം അവരെയെല്ലാം തന്റെ ഹൃദയത്തില്‍ സൂ്ക്ഷിച്ചിരിക്കുന്നുവെന്നത് അവിടുത്തെ സ്‌നേഹത്തിന്റെ പ്രകടമായ തെളിവല്ലേ? ദൈവം നമ്മെ സ്‌നേഹിക്കുന്നുവെങ്കില്‍ മറ്റുള്ളവരുടെ സ്‌നേഹത്തിന് വേണ്ടി നാം ഇങ്ങനെ പുറകെ നടക്കേണ്ടതുണ്ടോ? അവര്‍ സ്‌നേഹിക്കുന്നില്ല എന്ന് പറഞ്ഞ് കരയേണ്ടതുണ്ടോ.. ദൈവമേ നിന്റെ സ്‌നേഹം മാത്രം മതിയെനിക്ക്.. കാരണം നീ മാത്രമേ എന്നെ സ്‌നേഹിക്കുന്നുള്ളൂ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.