വിദൂരദിക്കുകളില്‍ നിന്നാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നതെന്നറിയാമോ?

വിദൂരദിക്കുകളില്‍ നിന്നാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുന്ന തിരുവചനഭാഗമാണ് ഏശയ്യ 41:9 അവിടെ നാം ഇങ്ങനെയാണ് വായിക്കുന്നത്.

നീ എന്റെ ദാസനാണ്.ഞാന്‍ നിന്നെ തിരഞ്ഞെടുത്തു. ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നുപറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്ന ഞാന്‍ നിന്നെ തിരഞ്ഞെടുത്തു. വിദൂരദിക്കുകളില്‍ നിന്നു ഞാന്‍ നിന്നെ വിളിച്ചു.

വിദൂരദിക്കുകളില്‍ നിന്നായി ദൈവം വിളിച്ചുചേര്‍ത്തിരിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ അതൊന്നും അറിയാതെ നാം ജീവിക്കുകയാണ്. ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട് .സംഭ്രമിക്കണ്ടാ ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈ കൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും. ( ഏശയ്യ 41:10)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.