വിസ്മയകരമാം വിധം കാരുണ്യം കാണിച്ച കര്‍ത്താവിനെ വിസ്മരിക്കരുതേ…

ദൈവത്തിന്റെ കാരുണ്യമാണ് എല്ലാറ്റിനും നിദാനം. എന്നിട്ടും ജീവിതത്തിലെ ചില നിമിഷങ്ങളില്‍ അത്തരമൊരു സ്മരണ നമ്മളില്‍നിന്നും തേഞ്ഞുമാഞ്ഞുപോകുന്നില്ലേ. സ്വന്തം കഴിവിലും ഇപ്പോഴത്തെ സാമ്പത്തിക സാമൂഹിക നിലയിലും അഹങ്കരിക്കുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണ് ഇത്. ദൈവത്തെ മറന്നുപോകുന്നതിലും അവിടുത്തോട് നന്ദി പറയാതിരിക്കുന്നതിലും വലിയ തെറ്റ് മറ്റൊന്നുണ്ടെന്ന് തോന്നുന്നില്ല.

ഓരോ ദിവസവും ദൈവത്തെ സ്മരിക്കുകയും അവിടുന്ന് നമ്മോട് കാണിച്ച കാരുണ്യത്തിന് നന്ദിപറയുകയുമാണ് വേണ്ടത്. സങ്കീര്‍ത്തനങ്ങള്‍ 31:21 ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അവിടുന്ന് വിസ്മയകരമാം വിധം എന്നോട് കാരുണ്യം കാണിച്ചു. ദൈവം നമ്മോട് കാണിച്ച് വിസ്മയകരമാംവിധത്തിലുള്ള കാരുണ്യത്തെ മരണംവരെയും നമുക്കോര്‍മ്മിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.