ദൈവം സ്‌നേഹമാണ്,കരുണാമയനാണ്. അതുകൊണ്ട് ദൈവം നമ്മെ ആരും പാപങ്ങളെ പ്രതി ശിക്ഷിക്കില്ല. ഇങ്ങനെയൊരു വിശ്വാസവും പ്രബോധനവും പരക്കെയുണ്ട്.
എന്നാല്‍ ഈശോയും മാതാവും പല വിശുദ്ധാത്മാക്കള്‍ക്കും നല്കിയ ദര്‍ശനങ്ങളുടെവെളിച്ചത്തില്‍ ഈ പ്രബോധനങ്ങളെ അത്രകണ്ട് വിശ്വസിക്കാനാവില്ല.കാരണം ഈശോയും മാതാവും നല്കിയ പല ദര്‍ശനങ്ങളിലും ദൈവശിക്ഷയെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് രണ്ടാം ലോകമഹായുദ്ധത്തെ ഒരു ശിക്ഷയായിട്ടാണ് ഫാത്തിമായിലെ വെളിപെടുത്തലില്‍ നിന്ന് മന്‌സസിലാക്കാന്‍ കഴിയുന്നത്.
ഗാരബന്ദാള്‍, മെഡ്ജുഗോറിയ എന്നിങ്ങനെയുളള പല ദര്‍ശനങ്ങളിലും വാള്‍ത്തോര്‍ത്ത, വസുലാറിഡന്‍, ജൂലിയ കിം തുടങ്ങിയവരോടൊക്കെ മാതാവ് വ്യക്തമാക്കിയത് ദൈവശിക്ഷയുണ്ടെന്ന് തന്നെയാണ്.
മനുഷ്യര്‍ പശ്ചാത്തപിച്ചു ദൈവത്തിലേക്ക്തിരിയുകയാണ് വേണ്ടത്. ഓരോ ദര്‍ശനങ്ങളില്‍ നിന്നും വെളിവാകുന്ന സത്യം ഇതാണ്. മനുഷ്യന്‍ പ്ശ്ചാത്തപിക്കുകയും ദൈവത്തിലേക്ക് തിരിയുകയും ചെയ്യുന്നില്ലെങ്കില്‍ വലിയശിക്ഷ തന്നെ നാം നേരിടേണ്ടിവരും.
അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കാനാണല്ലോ തിരുവചനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്? അനുതപിക്കാനും ദൈവത്തോട് രമ്യതപ്പെടാനുമുള്ള അവസരം ഇതാണ്.
നമുക്ക് പാപങ്ങളെയോര്‍ത്ത് മനസ്തപിക്കാം.ദൈവത്തോട് രമ്യതപ്പെടാം..