ദൈവസ്വരത്തിന് കാതോര്‍ത്ത് ഈ പ്രഭാതം മനോഹരമാക്കാം

പ്രഭാതം മനോഹരമാകുന്നത് ദൈവികചിന്തകളോടെ ആരംഭിക്കുമ്പോഴാണ്. കഴിഞ്ഞ ദിവസത്തെ പല ഭാരങ്ങളും ഇറക്കിവയ്ക്കാതെയാണ് നാം പ്രഭാതത്തിലേക്ക് കണ്ണുതുറക്കുന്നതെങ്കില്‍ പുതിയ പ്രഭാതത്തിലും സന്തോഷിക്കാന്‍ നമുക്ക് കഴിയില്ല. ദൈവികമായ ചിന്തയും ദൈവികമായ ആശ്രയത്വവുമാണ് പ്രഭാതങ്ങളെ മനോഹരമാക്കുന്നത്.

അതുകൊണ്ട് പ്രഭാതത്തില്‍ നമുക്ക് സങ്കീര്‍ത്തനകാരനൊപ്പം ഇങ്ങനെ പ്രാര്‍തഥിക്കാം:

കര്‍ത്താവേ എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ. എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ. എന്റെ രാജാവേ എന്റെ ദൈവമേ, എന്റെ നിലവിളിയുടെസ്വരം ശ്രവിക്കണമേ. അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. കര്‍ത്താവേ പ്രഭാതത്തില്‍ അങ്ങ് എന്റെ പ്രാര്‍ത്ഥന കേള്‍ക്കുന്നു. പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു. ( സങ്കീ 5:1-3)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.