നല്ല മരണത്തിനൊരുങ്ങാന്‍ ഈശോ മറിയം യൗസേപ്പിനോട് ദിവസവും ഇങ്ങനെ പ്രാര്‍ത്ഥിക്കുക

ഏതു നിമിഷമാണ് നമ്മെ മരണം പിടികൂടുന്നതെന്ന് നമുക്കാര്‍ക്കും അറിയില്ല. ഇതെഴുതിപൂര്‍ത്തിയാക്കും മുമ്പേ ചിലപ്പോള്‍ ഞാന്‍ മരിച്ചേക്കാം. വായിച്ചൂപൂര്‍ത്തിയാക്കുന്നതിന് മുമ്പേ നിങ്ങളും. എന്നിട്ടും അതൊന്നും അറിയാതെയും ഓര്‍മ്മിക്കാതെയും നാം ഇഹലോകജീവിതത്തിലെ പല ക്ഷണികസുഖങ്ങളുടെയും പിന്നാലെ പരക്കം പായുന്നു. സന്തോഷങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുന്നു. അപ്പോഴെല്ലാം നമുക്കൊരു മരണമുണ്ടെന്ന ചിന്തയുള്ളത് നല്ലതാണ്. ഓരോ ദിവസവും ഇങ്ങനെ മരണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും.

ഈശോ മറിയം യൗസേപ്പ് എന്റെ ഹൃദയത്തെയും ആത്മാവിനെയും നിങ്ങള്‍ക്ക് ഞാന്‍ ഭരമേല്പിക്കുന്നു

ഈശോ മറിയം യൗസേപ്പേ എന്റെ അവസാനവേദനയില്‍ എന്നെ സഹായിക്കണമേ

ഈശോ മറിയം യൗസേപ്പേ സമാധാനത്തോടെ എന്റെ ആത്മാവിനെ നിങ്ങളുടെ കരങ്ങളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു

ഈ മാസം മാത്രമല്ല എല്ലാ മാസവും എല്ലാ ദിവസവും ഈ പ്രാര്‍ത്ഥന നമ്മുടെ കൂടെയുണ്ടായിരിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.