നല്ല മരണം ലഭിക്കാന്‍ വിശുദ്ധ യൗസേപ്പിതാവിനോട് പ്രാര്‍ത്ഥിക്കാം

മരണം എല്ലാവരെയും പിടികൂടൂന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ക്രൈസ്തവരെന്ന നിലയില്‍ നമ്മുടെ ലക്ഷ്യം നല്ലജീവിതം നയിച്ച് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരുക എന്നതാണ്. സൗഭാഗ്യപൂര്‍വമായ മരണത്തിന് നാം നമ്മെ തന്നെ ഒരുക്കേണ്ടതുണ്ട്. വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം ഇക്കാര്യത്തില്‍ നമ്മെ സഹായിക്കും. ഈ പ്രാര്‍ത്ഥന ദിനവും ചൊല്ലി നല്ല മരണം ലഭിക്കുന്നതിന് വേണ്ടി നമുക്ക ്‌യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടാം.

മറിയത്തിന്റെ അനുഗ്രഹീത ഭര്‍ത്താവായ വിശുദ്ധ യൗസേപ്പിതാവേ, ലോകത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിനെ പരിപാലിക്കുവാന്‍ വിളിക്കപ്പെട്ടത് അങ്ങാണല്ലോ. യേശുവിനെ സ്‌നേഹപൂര്‍വ്വം ആലിംഗനം ചെയ്തപ്പോള്‍ സ്വര്‍ഗ്ഗീയ സന്തോഷത്തിന്റെ ഒരു മുന്നാസ്വാദനം അനുഭവിക്കുവാന്‍ അങ്ങേയ്ക്ക് കഴിഞ്ഞുവല്ലോ?

എന്റെ പാപങ്ങള്‍ക്ക് മോചനവും അവിടുത്തെ പുണ്യങ്ങള്‍ സ്വായത്തമാക്കാനുള്ള കൃപയും എനിക്ക് സാധിച്ചുതന്നാലും. നിത്യസന്തോഷത്തിലേക്ക് നയിക്കുന്ന പാതയിലൂടെ അങ്ങനെ ഞാന്‍ സഞ്ചരിക്കട്ടെ.

യേശുവും മറിയവും അവിടുത്തെ മരണകിടക്കയ്ക്ക് അരികിലുണ്ടായിരുന്നുവല്ലോ. അവരുടെ കരങ്ങളില്‍ കിടന്നപ്പോഴാണ് അങ്ങയുടെ ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടത്. അവസാന നിമിഷങ്ങളില്‍ എന്നെ ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അങ്ങയോടൊപ്പം നിത്യസന്തോഷം അനുഭവിക്കാനുള്ള കൃപ വാങ്ങിത്തരുകയും ഈശോയുടെയും മറിയത്തിന്റെയും അങ്ങയുടെയും മാധുര്യമുള്ള നാമങ്ങള്‍ ഉച്ചരിച്ചുകൊണ്ട് മരിക്കുവാന്‍ സഹായിക്കുകയും ചെയ്യണമേമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.