നല്ല സ്വപ്‌നങ്ങള്‍ കാണണോ ഈ തിരുവചനം ധ്യാനിച്ച് ഉറങ്ങിയാല്‍ മതി

ഉറക്കം വലിയൊരു അനുഗ്രഹമാണ്. ഉറക്കത്തില്‍ കാണുന്ന നല്ല സ്വപ്‌നങ്ങള്‍ വലിയ സന്തോഷവും പ്രദാനം ചെയ്യുന്നു. പകഷേ പലപ്പോഴും നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ ഭാഗ്യമുളളവര്‍ വളരെ കുറവാണ്. കാരണം നാം കിടക്കയിലായിരിക്കുമ്പോഴും പലവിധ ചിന്തകളുടെ ഭാരം വഹിക്കുന്നു. പല കുരിശുകളും ഇനിയും വഹിക്കാനുണ്ടെന്ന ചിന്ത നമ്മുടെ ഉറക്കം കെടുത്തുന്നുണ്ട്.

അതുകൊണ്ടാണ് ദു:സ്വപ്‌നങ്ങള്‍ നമ്മുടെ ഉറക്കത്തിലേക്ക് വരുന്നത്. ഇതൊഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത് നല്ലവിചാരങ്ങളോടെ ഉറങ്ങാന്‍ കിടക്കുകയും നിഷേധാത്മകചിന്തകളെ ദൂരെയകറ്റുകയുമാണ്.ഇവിടെ നമുക്ക് ദൈവസഹായം കൂടുതല്‍ ആവശ്യമുണ്ട്.മനസ്സിനെ ശാന്തമാക്കാന്‍, നല്ലവിചാരങ്ങള്‍ കൊണ്ട് ഹൃദയം നിറയാന്‍ നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം. അതിനായി ചുവടെ കൊടുക്കുന്ന ബൈബിള്‍ വചനം ധ്യാനിക്കുക.

നീ നിര്‍ഭയനായിരിക്കും. നിനക്ക് സുഖനിദ്ര ലഭിക്കുകയും ചെയ്യും.( സുഭാ 3:24)
ഈ വചനം ധ്യാനിച്ച് നമുക്ക് ഉറങ്ങാന്‍ പോകാം. സുഖനിദ്രയും നല്ല സ്വപ്‌നങ്ങളും ലഭിക്കുകയും ചെയ്യും. ഉറപ്പ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.