കത്തോലിക്കര്‍ അപവാദപ്രചരണം നടത്തരുത്: മാര്‍പാപ്പ

വത്തിക്കാന്‍സിറ്റ: കത്തോലിക്കര്‍ ഗോസിപ്പുകളുടെ പിന്നാലെ പോകരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റൊരാളുടെ കുറവുകളെയും കുറ്റങ്ങളെയും കുറിച്ച് പറഞ്ഞുപരത്താതെ ക്രിസ്തുവിന്റെ വാക്കുകള്‍ അനുസരിച്ച് സാഹോദര്യത്തിന്റെ വഴിയെ സഞ്ചരിക്കുകയാണ് വേണ്ടത്. ഇന്നലെ യാമപ്രാര്‍ത്ഥനയ്ക്കിടയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.

അപവാദപ്രചരണം സഭയുടെ ഐക്യം നശിപ്പിക്കുന്നു. ഒരു സഹോദരന്റെയോ സഹോദരിയുടെയോ ഒരു കുറവ് കാണുമ്പോള്‍ നാം ചെയ്യുന്ന ആദ്യപ്രവൃത്തി അതേക്കുറിച്ച് മറ്റൊരാളോട് പറയുക എന്നതാണ്.

ഏറ്റവും വലിയ സംസാരപ്രിയന്‍ സാത്താനാണ്. സാത്താനാണ് മറ്റൊരാളുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞുപരത്തുന്നത്. കാരണം അവന്‍ നുണയനാണ്. സഭയുടെ ഐക്യം തകര്‍ക്കലാണ് അവന്റെ ലക്ഷ്യം. കമ്മ്യൂണിറ്റിക്ക് വേണ്ടാത്തവരായി സഹോദരി സഹോദരന്മാരെ മാറ്റുകയാണ് അവന്റെ ലക്ഷ്യം. അതുകൊണ്ട് പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ മറ്റുള്ളവരെക്കുറിച്ച്അപവാദം പറയാതിരിക്കുക. കോവിഡിനെക്കാള്‍ രൂക്ഷമായ വൈറസ് ബാധയാണ് അപവാദപ്രചരണം. സെന്റ് പീറ്റേഴ്‌സ് സ് ക്വയറില്‍ കൂടിയ വിശ്വാസികളോടായി പാപ്പ പറഞ്ഞു.

വിശുദ്ധ മത്തായിയുടെ സുവിശേഷം 18 ാം അധ്യായം അടിസ്ഥാനമാക്കിയായിരുന്നു പാപ്പ വചനസന്ദേശം നല്കിയത്.

സാഹോദര്യത്തോടെ ജീവിക്കാന്‍ പരിശുദ്ധ കന്യാമറിയം നമ്മെ സഹായിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടും പ്രാര്‍ത്ഥിച്ചുകൊണ്ടുമാണ് പാപ്പ വചനസന്ദേശം അവസാനിപ്പിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.