വലിയ കൃപകള്‍ കിട്ടുന്നതിന് വേണ്ടി യൗസേപ്പിതാവിനോടുള്ള1900 വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള്ള ഈ പ്രാര്‍ത്ഥന ചൊല്ലാം

ബുധനാഴ്ചകള്‍ വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന ദിവസമാണല്ലോ. അതുകൊണ്ട് ബുധനാഴ്ചകളില്‍ നമുക്ക് വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഈ ജപം ചൊല്ലി പ്രാര്‍ത്ഥിക്കാം. 1900 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള ഈ പ്രാര്‍ത്ഥന വഴി വലിയകൃപകള്‍ നമുക്ക് ലഭിക്കും.

ഓ വിശുദ്ധ യൗസേപ്പേ, ദൈവസിംഹാസനത്തിനു മുമ്പില്‍ വലുതും ശക്തവും കൃത്യവുമായ സംരക്ഷണശേഷിയുളള അങ്ങയില്‍ എന്റെ എല്ലാ പ്രത്യാശയും ആഗ്രഹങ്ങളും ഞാന്‍ വയ്ക്കുന്നു. ഓ വിശുദ്ധ യൗസേപ്പേ, അങ്ങയുടെ ശക്തമായ മാധ്യസ്ഥതയാല്‍ എന്നെ സഹായിക്കുകയും അങ്ങയുടെ ദിവ്യസുതനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍ നിന്ന് എല്ലാ ആത്മീയാനുഗ്രഹങ്ങളും എനിക്ക് വാങ്ങിത്തരുകയും ചെയ്യണമേ.

അതുമൂലം അങ്ങയുടെ സ്വര്‍ഗ്ഗീയ ശക്തിക്ക് കീഴില്‍ ഇവിടെ വ്യാപൃതനായിരിക്കുന്ന ഞാന്‍ ദൈവപിതാവിനും അങ്ങേയ്ക്കും നന്ദിയും ആദരവും അര്‍പ്പിക്കട്ടെ. ഓ വിശുദ്ധ യൗസേപ്പേ, അങ്ങയെയും അങ്ങയുടെ കൈകളില്‍ ഉറങ്ങുന്ന യേശുവിനെയും ധ്യാനിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും തളരുകയില്ല. അങ്ങയുടെ ഹൃദയത്തോട് ചേര്‍ന്ന് അവിടുന്ന് വിശ്രമിക്കുമ്പോള്‍ സമീപിക്കുവാന്‍ ഞാന്‍ ധൈര്യപ്പെടുന്നില്ല. എന്റെ പേരില്‍ യേശുവിനെ തലോടുകയും അവിടുത്തെ അഴകുള്ള ശിരസില്‍ ചുംബിക്കുകയും എന്റെ മരണസമയത്ത് ആ ചുംബനം തിരിച്ചുതരാന്‍ പറയുകയും ചെയ്യണമേ.

വേര്‍പിരിയുന്ന ആത്മാക്കളുടെ മധ്യസ്ഥനായ വി.യൗസേപ്പേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. ആമ്മേന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.