രക്ഷ സ്വീകരിക്കാന്‍ നിര്‍ബന്ധമായും ചെയ്യേണ്ട രണ്ടുകാര്യങ്ങള്‍

ദൈവികമായ രക്ഷ സ്വീകരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? പക്ഷേ രക്ഷ സ്വീകരിക്കാന്‍ നാം യോഗ്യരാണോ? ഇങ്ങനെയൊരു ചിന്ത പലര്‍ക്കുമില്ല.വ്യക്തമായ നിബന്ധനകളോടെയും ഉപാധികളോടെയും മാത്രമേ ഒരാള്‍ക്ക് ദൈവികമായ രക്ഷ കിട്ടുകയുള്ളൂ. ഏശയ്യാപ്രവാചകന്റെ പുസ്തകം 56:1 ല്‍ നാം വായിക്കുന്നതനുസരിച്ച് നമുക്ക് കിട്ടുന്ന വ്യക്തമായ ചിത്രം ഇപ്രകാരമാണ്. ന്യായംപാലിക്കുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യുക. അപ്പോഴാണ് രക്ഷയ്ക്ക് നാം യോഗ്യരാവുന്നത്.
കര്‍ത്താവ് അരുളിച്ചെയ്യുന്നു ന്യായം പാലിക്കുക, നീതിപ്രവര്‍ത്തിക്കുക. ഞാന്‍ രക്ഷ നല്കാന്‍ പോകുന്നു. എന്റെ നീതി വെളിപെടും.( ഏശയ്യ 56:1)

ദൈവത്തിന്റെ നീതി വെളിപെടുന്ന രണ്ടു മേഖലകളാണ് ഇവ. അതുകൊണ്ട് ദൈവികമായ നീതിക്ക് അര്‍ഹരാകാന്‍, രക്ഷ സ്വന്തമാക്കാന്‍ നമുക്ക് ന്യായംപാലിക്കുകയും നീതി പ്രവര്‍ത്തിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.