ഗ്രഹാം സ്‌റ്റെയ്ന്‍സിന്റെ കൊലപാതകത്തില്‍ പങ്കുള്ള ആള്‍ ഇരുപതു വര്‍ഷവും ഒമ്പതു മാസവും കഴിഞ്ഞപ്പോള്‍ അറസ്റ്റില്‍

ഒഡീസ: ഓസ്‌ട്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹാം സ്‌റ്റെയന്‍സിനെയും മക്കളായ തിമോത്തി, ഫിലിപ്പ് എന്നിവരെയും ചുട്ടുകൊന്ന കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവ്. അവരുടെ ദാരുണ കൊലപാതകത്തില്‍ പങ്കുവഹിച്ച വ്യക്തിയെ കൊലപാതകം കഴിഞ്ഞ് 20 വര്‍ഷവും 9 മാസവും കഴിഞ്ഞപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്തു.

മുഖ്യപ്രതി ധാരാസിംങിന്റെ സഹായിയായിരുന്ന ബുദ്ധദേവ് നായ്ക്ക് ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. 1999 ജനുവരി 22 ന് ആണ് ഗ്രഹാം സ്റ്റെയ്ന്‍സും പത്തും ആറും വയസുള്ള മക്കള്‍ ഫിലിപ്പും തിമോത്തിയും ജീപ്പില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അക്രമികള്‍ അവരെ തീ കൊളുത്തി കൊലപ്പെടുത്തിയത്. മതപരിവര്‍ത്തനം നടത്തുന്നു എന്ന് സംശയിച്ചായിരുന്നു കൊലപാതകം.

ധാരാസിംങ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഒഡീഷയിലെ തക്കൂര്‍മുണ്ടാ ജയിലിലാണ്. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം നായ്ക്കിനെ സിബിഐ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് കൊണ്ടുപോയി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.