അതിഥികളെ സ്വീകരിക്കാന്‍ മടിയുണ്ടോ ബൈബിള്‍ പറയുന്നത് കേള്‍ക്കൂ

അതിഥികളെ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്ന വീടുകള്‍ പലതുണ്ട്. പ്രധാനമായും വീട്ടമ്മമാരാണ് അതില്‍ പ്രധാനപ്പെട്ടത്. കാരണം അവര്‍ തന്നെ വേണമല്ലോഅതിഥികളെ സല്‍ക്കരിക്കാന്‍ വിഭവങ്ങള്‍ ഒരുക്കേണ്ടത്? അതുകൊണ്ടാവാം പല വീട്ടമ്മമാരും അതിഥികളെ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നത്. മറ്റ് പല കാര്യങ്ങളിലുമെന്ന പോലെ ആതിഥ്യമര്യാദയെക്കുറിച്ചും വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. നാം എന്താണ് ചെയ്യേണ്ടത് എന്ന് അതേക്കുറിച്ച് വിശുദ്ധ ഗ്രന്ഥം പറയുന്നത് ഇങ്ങനെയാണ്:

പിറുപിറുപ്പ് കൂടാതെ നിങ്ങള്‍ പരസ്പരം ആതിഥ്യമര്യാദ പാലിക്കുവിന്‍
( 1 പത്രോസ് 4:9)

അതിഥികളെ സല്‍ക്കരിച്ചതുവഴി ദൈവകൃപയ്ക്ക് അബ്രഹാം പാത്രമായത് എങ്ങനെ എന്നും മറക്കരുത്. അതുകൊണ്ട് നമുക്ക് അതിഥികളെ സ്‌നേഹപൂര്‍വ്വം സ്വീകരിക്കാം, സല്‍ക്കരിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.