എല്ലാ ദിവസവും കാവല്‍ മാലാഖയോട് ഈ ചെറിയ പ്രാര്‍ത്ഥന ചൊല്ലൂ…

എല്ലാവര്‍ക്കും കാവല്‍മാലാഖമാരുണ്ട് എന്നതാണ് നമ്മുടെ വിശ്വാസം. ജീവിച്ചിരുന്നപ്പോള്‍ തന്നെ നിരവധി അത്ഭുതങ്ങള്‍ ചെയ്തിരുന്ന വിശുദ്ധ പാദ്രെ പിയോ തന്റെ കാവല്‍മാലാഖയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു.

തന്റെ കാവല്‍മാലാഖയോട് മാത്രമല്ല മറ്റുള്ളവരുടെയും കാവല്‍മാലാഖമാരോട് സംസാരിക്കാനുള്ള കഴിവ് വിശുദ്ധനുണ്ടായിരുന്നു. ഒരുദിവസം ഫാ. അലെസിയോ വിശുദ്ധ പിയോയുമായി സംസാരിക്കാന്‍ ചെന്നപ്പോള്‍ വിശുദ്ധന്റെ ചോദ്യം ഇതായിരുന്നു, ഞാന്‍ ഇപ്പോള്‍ അല്പം ബിസിയായിരിക്കുന്നത് കാണുന്നില്ലേ. വൈദികന്‍ നോക്കിയപ്പോള്‍ വിശുദ്ധന്‍ ചാരുകസേരയില്‍ ഇരിക്കുകയായിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യുന്നുമുണ്ടായിരുന്നില്ല.

അമ്പരന്ന വൈദികനോട് വിശുദ്ധന്‍ പറഞ്ഞു നോക്കൂ എന്റെ ആത്മീയശിഷ്യഗണങ്ങളുടെയെല്ലാ കാവല്‍മാലാഖമാര്‍ ഇവിടെയുണ്ട്. ഞാന്‍ അവരുമായി സംസാരിക്കുകയാണ്.

നമുക്ക് കാവല്‍മാലാഖമാരെ നേരിട്ട് കാണാനുള്ള കഴിവില്ലായിരിക്കാം. പക്ഷേ കാവല്‍മാലാഖമാരുമായി നി്ത്യവും ബന്ധം സ്ഥാപിക്കാന്‍ നമുക്ക് സാധിക്കും. അതിന് അവരോട്‌സംസാരിക്കുക, പ്രാര്‍ത്ഥിക്കുക. ഇതാ ചെറിയൊരു പ്രാര്‍ത്ഥന

ദൈവത്തിന്റെ മാലാഖായേ എന്റെ കാവല്‍ദൂതാ, നന്മയായിട്ടുള്ളവനേ എന്നെ ഇന്നും എന്നും എപ്പോഴും സംരക്ഷിക്കുകയും എനിക്ക് വഴികാണിച്ചുതരുകയും ചെയ്യണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.