ദിവസവും മൂന്ന് നന്മ നിറഞ്ഞ മറിയമേ ചൊല്ലിയാല്‍ കിട്ടുന്ന അത്ഭുതങ്ങളെക്കുറിച്ച് അറിയാമോ?

മൂന്ന് നന്മ നിറഞ്ഞ മറിയമേ ചൊല്ലി ദിവസം ആരംഭിക്കാമോ? പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആരാധന നല്കിക്കൊണ്ട് ഈ മൂന്ന് നന്മ നിറഞ്ഞ മറിയമേ ചൊല്ലാമോ?

അങ്ങനെയൊരു സന്നദ്ധതയുണ്ടായാല്‍ നമ്മുടെ ജീവിതത്തില്‍ വലിയഅത്ഭുതങ്ങള്‍ സംഭവിക്കും. അത് മറ്റൊന്നുമല്ല അന്നേദിവസം നമ്മള്‍ ചെന്നുചാടാനിടയുള്ള എല്ലാ പാപസാഹചര്യങ്ങളില്‍ നിന്നും അമ്മ നമ്മെ കാത്തൂരക്ഷിക്കും.

വിശുദ്ധിയില്‍ നിലനില്ക്കാന്‍ സഹായിക്കും. വിശുദ്ധര്‍ വഴി വെളിപെട്ടുകിട്ടിയിരിക്കുന്ന കാര്യമാണ് ഇത്. ജീവിതം വിശുദ്ധീകരിച്ച്, പാപങ്ങളില്‍ നിന്ന് അകന്ന് ജീവിച്ച്, ഒടുവില്‍ സ്വര്‍ഗ്ഗത്തില്‍ എത്തിച്ചേരണമെന്നാണ് ആഗ്രഹമെങ്കില്‍ എല്ലാ ദിവസവും ഈ ഒരുപ്രത്യേക നിയോഗത്തോടെ, ഏറ്റവും ആത്മാര്‍ത്ഥതയോടെ നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.