നിങ്ങളുടെ ഹൃദയം കഠിനമാണോ, സ്വയം ചോദിക്കാന്‍ ചില ചോദ്യങ്ങള്‍

എന്തുകൊണ്ടാണ് അങ്ങയെ ഭയപ്പെടാതിരിക്കാന്‍ തക്കവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത്? (ഏശയ്യ 63: 17)

പകര്‍ച്ചവ്യാധികള്‍, രോഗഭീതി,വെള്ളപ്പൊക്കം …. പലപ്രതിസന്ധികളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ ഹൃദയത്തിന്റെ അവസ്ഥ എന്താണ്..? നാം സ്വയം കണ്ടെത്തേണ്ട ചോദ്യമാണ് ഇത്്. ജീവിതത്തിന്റെ മുന്‍ഗണനകളെ പലരീതിയില്‍ പുതുക്കിപ്പണിയാനുള്ള അവസരം കൂടിയാണ് ഇത്്. ഈ സാഹചര്യത്തില്‍ നമ്മുടേതായ രീതിയിലുള്ള ആത്മീയനവീകരണവും ആന്തരികവിശുദ്ധീകരണവും അത്യാവശ്യമാണ്. നമ്മുടെ ഹൃദയം കഠിനമായിട്ടുണ്ടോ.. മരവിപ്പിലൂടെയാണോ ജീവിതംകടന്നുപോകുന്നത്? ചില ചോദ്യങ്ങളിലൂടെ നമുക്ക് നമ്മെ തന്നെ പരിശോധിക്കാം.

ഞാന്‍ ദൈവത്തെ അന്വേഷിക്കുന്നുണ്ടോ?

ദൈവത്തെ അന്വേഷിക്കുന്നവരുടെ ഹൃദയം കഠിനമായിരിക്കുകയില്ല. ഞായറാഴ്ചകളിലെ വിശുദ്ധ കുര്‍ബാന, തുടര്‍ച്ചയായ കുമ്പസാരം, അനുദിനമുള്ള പ്രാര്‍ത്ഥന ഇവയെല്ലാം ദൈവത്തെ അന്വേഷിക്കുന്നവരുടെ രീതികളാണ്. ആത്മീയജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങളാണ് ഇവയെല്ലാം. ദിവ്യകാരുണ്യത്തില്‍ നമുക്ക് ഈശോയെ കാണാന്‍ കഴിയുന്നുണ്ടോ? െൈദവം നല്കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാന്‍ കഴിയുന്നുണ്ടോ? ഇങ്ങനെയെല്ലാം ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ഹൃദയം ഒരിക്കലും കഠിനമല്ല എന്ന് പറയാന്‍ കഴിയും

ക്ഷമിക്കാന്‍ കഴിയുന്നുണ്ടോ?

പലര്‍ക്കും ക്ഷമിക്കാന്‍ കഴിയാറില്ല. എന്നാല്‍ ദൈവം നമുക്ക് ക്ഷമിക്കാനുള്ള ശക്തി തന്നിട്ടുണ്ട്. ആ ശക്തി നാം പ്രയോജനപ്പെടുത്തുന്നുണ്ടെങ്കില്‍ മറ്റുള്ളവരോട് ക്ഷമിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നമ്മുടെ ഹൃദയം കഠിനമല്ല എന്നാണ് അര്‍ത്ഥം.

ഞാന്‍ അഹങ്കാരിയാണോ

ദൈവത്തെ ഞാന്‍ എന്റെ അനുദിനജീവിതത്തിലെ വ്യാപാരങ്ങളിലേക്ക് ക്ഷണിക്കാന്‍ മറന്നുപോകുന്നുണ്ടോ? എല്ലാം എന്റെ കഴിവുകൊണ്ടാണെന്ന് ഞാന്‍ ഹൃദയത്തില്‍ അഹങ്കരിച്ചിട്ടുണ്ടോ. എന്റെ ജോലിയില്‍ നിന്നും കുുടംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും എല്ലാം ഞാന്‍ ദൈവത്തെ അകറ്റിനിര്‍ത്തിയിരിക്കുകയാണോ. അങ്ങനെയെങ്കില്‍ എന്റെ ഹൃദയം കഠിനമാണ്.

എന്റെ ഹൃദയത്തിലെന്താണ്?

ലോകമോഹങ്ങളും ജഢികസുഖങ്ങളുമാണോ ഞാന്‍ അന്വേഷി്ച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയം, ഗോസിപ്പ്, സെലിബ്രിറ്റി ന്യൂസ് എന്നിവയാണോ ഞാന്‍ തിരയുന്നത്. ഇതിനപ്പുറം ദൈവത്തിന് വേണ്ടി സമയം ചെലവഴിക്കാന്‍ ഞാന്‍ സന്നദ്ധനല്ലേ. ഇങ്ങനെയാണെങ്കിലും നിങ്ങളുടെ ഹൃദയം കഠിനമാണ്.

സ്വന്തം ആ്ത്മീയജീവിതത്തെ വിലയിരുത്താനുള്ള ചെറിയ ചില ഉപായങ്ങളാണ് പറഞ്ഞുതന്നത്. നാം തന്നെ ഇവയ്ക്കുള്ള ഉത്തരം കണ്ടെത്തുകയും ഹൃദയം കഠിനമാണെങ്കില്‍ ആ തെറ്റ് തിരുത്തുകയും ചെയ്യട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.