വംശവിദ്വേഷം; നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കത്തോലിക്കാ ദേവാലയത്തിന് നേരെ ആക്രമണം


ബെല്‍ഫാസ്റ്റ്: ഈസ്റ്റര്‍ ഞായറാഴ്ച നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കത്തോലിക്കാ ദേവാലയത്തിന് നേരെ ആക്രമണം. ബാലിക്ലെയറിലെ സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിന് നേരെ പെയ്ന്റ് ഒഴിക്കുകയായിരുന്നു അക്രമി. സംഭവത്തില്‍ 26 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 21 ന് അര്‍ദ്ധരാത്രിയാണ് സംഭവം. അക്രമി ദേവാലയത്തിന് നേരെ വെള്ള പെയ്ന്റ് ഒഴിക്കുകയായിരുന്നു.

സോഷ്യല്‍ ഡെമോക്രാറ്റിക് ആന്റ് ലേബര്‍പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് സംഭവത്തെ അപലപിച്ചു. ഇത് ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും വിവേകശൂന്യമായ ഈ പ്രവൃത്തി ക്രൈസ്തവ വിശ്വാസ ജീവിതത്തിലെ സുപ്രധാന ദിവസം തന്നെ സംഭവിച്ചത് അവരെ അങ്ങേയറ്റം മുറിവേല്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കത്തോലിക്കാ പ്രാതിനിധ്യം വെറും മൂന്നു ശതമാനം മാത്രമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.