കുടുംബ ജീവിതത്തിലെ മുറിവുകള്‍ക്ക് സൗഖ്യം ലഭിക്കാനായിട്ടുള്ള പ്രാര്‍ത്ഥന

ഭൂമിയിലെ സ്വര്‍ഗ്ഗമാണ് കുടുംബജീവിതം. പക്ഷേ വിചാരിക്കുന്നതുപോലെയോ ആഗ്രഹിക്കുന്നതുപോലെയോ അത് എല്ലായ്‌പ്പോഴും ആനന്ദപ്രദമാകാറില്ല. പല പല പ്രശ്‌നങ്ങള്‍ കുടുംബജീവിതത്തെ അലട്ടുന്നു.വേട്ടയാടുന്നു. സ്വച്ഛമായ ദാമ്പത്യത്തിന്റെ ഒഴുക്കിന് അത് വിഘാതം സൃഷ്്ടിക്കുന്നു.ഇത്തരം സന്ദര്‍ഭങ്ങളില്‍ നമുക്ക് പ്രാര്‍ത്ഥനയുടെ ആവശ്യം കുടുതലായുണ്ട്. പ്രത്യേകിച്ച റപ്പായേല്‍ മാലാഖയോട്.

വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളില്‍ നമുക്ക് ആശ്രയിക്കാവുന്ന ശക്തമായ മാധ്യസ്ഥമാണ് റപ്പായേല്‍ മാലാഖയോടുള്ളത്. അതുകൊണ്ട് റപ്പായേലിനോട് നമുക്ക് ഈ പ്രാര്‍ത്ഥന ചൊല്ലാം.

തോബിത്തിന് കാഴ്ചശക്തി തിരിച്ചുകൊടുക്കുകയും അദ്ദേഹത്തിന് വഴി കാട്ടുകയും ചെയ്ത വിശുദ്ധ റപ്പായേല്‍ മാലാഖയേ അങ്ങയുടെ മാധ്യസ്ഥവും പ്രാര്‍ത്ഥനയും കുടുംബജീവിതത്തിന്റെ വിജയത്തിന് വേണ്ടി അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവിടുത്തെ മാധ്യസ്ഥശക്തിയും സഹായവും ഞങ്ങള്‍ക്കെന്നും ഉണ്ടായിരിക്കണമേ. ഞങ്ങളുടെ ഹൃദയത്തിലെ മുറിവുകള്‍ സുഖമാക്കണമേ. ശരീരത്തെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കണമേ ദൈവകൃപ ഞങ്ങളുടെ ബന്ധങ്ങള്‍ക്ക് വാങ്ങിച്ചുതരണമേ. ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളിലും ഞങ്ങളുടെ കൂടെയുണ്ടായിരിക്കണമേ.. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.