ഹാര്‍ട്ട് ബീറ്റ് ബില്‍ ജോര്‍ജിയ സെനറ്റ് പാസാക്കി


അറ്റ്‌ലാന്റ: ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് തിരിച്ചറിയാന്‍ കഴിയുന്ന ആറാഴ്ച മുതലുള്ള അബോര്‍ഷന്‍ നിരോധിച്ചുകൊണ്ട് ജോര്‍ജിയ സെനറ്റ് ബില്‍ പാസാക്കി. ജോര്‍ജിയായിലെ നിലവിലുള്ള നിയമപ്രകാരം 20 ആഴ്ച കഴിഞ്ഞതിന് ശേഷമുള്ള അബോര്‍ഷനായിരുന്നു നിയമപരമായി നിരോധിച്ചിരുന്നത്. പുതിയ ബില്‍ പാസായതോടെ ആറ് ആഴ്ച മുതല്ക്കുള്ള അബോര്‍ഷന് നിരോധനം വരും.

ജോര്‍ജിയാ കാത്തലിക് കോണ്‍ഫ്രന്‍സ് പുതിയ ബില്‍ സ്വാഗതം ചെയ്തു.ഗര്‍ഭധാരണ നിമിഷം മുതല്‍ ജീവന്‍ ആരംഭിക്കുന്നുവെന്നാണ് കത്തോലിക്കാസഭയുടെ പ്രബോധനമെന്ന് അവര്‍ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.