സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥന വിശുദ്ധഗ്രന്ഥത്തിലെ ഏതുഭാഗത്താണെന്ന് അറിയാമോ?

നമുക്കേറെ പരിചിതമായ പ്രാര്‍ത്ഥനകളിലൊന്നാണ് സ്വര്‍ഗ്ഗസ്ഥനായ പിതാവേ. ഈശോ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ത്ഥനയാണ് അതെന്നും നമുക്കറിയാം. എന്നാല്‍ വിശുദ്ധ ഗ്രന്ഥത്തിലെ ഏതു ഭാഗത്താണ് ഈ പ്രാര്‍തഥനയുള്ളതെന്ന് അറിയാമോ?

വിശുദ്ധ മത്തായിയുടെ സുവിശേഷം 6: 9-13, വിശുദധ ലൂക്കായുടെ സുവിശേഷം 11:2-4 എന്നീ ഭാഗങ്ങളിലാണ് ഈ പ്രാര്‍ത്ഥനയുള്ളത്.

അവന്‍ ഇങ്ങനെ അരുളിച്ചെയ്തു. നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍. പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അന്നന്നുവേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്ക് നല്കണമേ. ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോട് ക്ഷമിക്കണമേ. എന്തെന്നാല്‍ ഞങ്ങളുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ
( ലൂക്കാ 11:2-4)

നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍. സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ. അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ ഹിതം സ്വര്‍ഗ്ഗത്തിലെപോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്ന് ഞങ്ങള്‍ക്ക് നല്കണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെപ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തി്ന്മയില്‍ നിന്ന് ഞങ്ങളെരക്ഷിക്കണമേ.(മത്താ6: 9-13)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.