ഹൈന്ദവ മൃതസംസ്‌കാരചടങ്ങിന് മുന്നോടിയായ കര്‍മ്മങ്ങള്‍ക്ക് വേദിയായത് പാരീഷ് ഹാള്‍, മതസൗഹാര്‍ദ്ദത്തിന് വേദിയൊരുക്കി പാലാ രൂപതയിലെ സിബിഗിരി ദേവാലയം

മുട്ടം: ഹൈന്ദവസ്ത്രീയുടെ സംസ്‌കാരകര്‍മ്മങ്ങള്‍ നടത്താന്‍ സ്ഥലംകിട്ടാതെവന്ന സാഹചര്യത്തില്‍ പാരീഷ് ഹാള്‍ പ്രസ്തുത ചടങ്ങിന് വിട്ടുകൊടുത്ത്് മതസൗഹാര്‍ദ്ദത്തിന് മഹനീയ മാതൃക കാണിച്ചിരിക്കുകയാണ് പാലാരൂപതയിലെ മുട്ടം സിബിഗിരി സെന്റ്‌സെബാസ്റ്റ്യന്‍സ് ദേവാലയം.

ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞ ജയ എന്ന 76 കാരിയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് മുന്നോടിയായ ഹൈന്ദവവിശ്വാസപ്രകാരമുള്ള കര്‍മ്മങ്ങള്‍ നടത്താനാണ് പാരീഷ് ഹാള്‍വിട്ടുകൊടുത്തത്. ജയയും കുടുംബവും ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്.അവിടെ മൃതദേഹംകിടത്തി സംസ്‌കാരത്തിനു മുമ്പുള്ള കര്‍മ്മങ്ങള്‍ നടത്താനുളള സൗകര്യം ഇല്ലാതിരുന്നസാഹചര്യത്തിലാണ് പാരീഷ് ഹാള്‍ അതിന് വേദിയായത്. ഈ സാഹചര്യത്തിലാണ് വികാരി ഫാ.ജോണി പാളിത്തോട്ടത്തിന്റെയും പള്ളികമ്മറ്റിയുടെയും കൂടിയാലോചനയെ തുടര്‍ന്ന് പാരീഷ് ഹാള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായത്.

മതങ്ങള്‍

തമ്മില്‍ ഭിന്നിപ്പിന്റെയും കലഹത്തിന്റെയും അരൂപി വിതറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് വികാരിയച്ചന്റെയും ഇടവകാംഗങ്ങളുടെയും ഈ പ്രവൃത്തി



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.