വിശുദ്ധി സഭയുടെ യഥാര്‍ത്ഥ വെളിച്ചം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിശുദ്ധിയാണ് സഭയിലെ യഥാര്‍ത്ഥ വെളിച്ചമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധരുടെ നാമകരണത്തിനുള്ള നടപടിക്രമങ്ങളുടെ തിരുസംഘത്തിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

ദശാബ്ദങ്ങളായി നടന്നുകൊണ്ടിരിക്കുന്ന വാഴ്ത്തപ്പെട്ട പദപ്രഖ്യാപനങ്ങളും വിശുദ്ധപദപ്രഖ്യാപനങ്ങളും നമുക്ക് വ്യക്തമാക്കിത്തരുന്നത് വിശുദ്ധര്‍ നമ്മള്‍ മനുഷ്യര്‍ക്ക് അപ്രാപ്യരാണ് എന്നല്ല മറിച്ച് നമ്മുടെ അടുത്തുനില്ക്കുന്നവരും ജീവിതയാത്രയില്‍ നമ്മെ പിന്തുണയ്ക്കുന്നവരുമാണ് എന്നാണ്.വിശുദ്ധപദപ്രഖ്യാപനങ്ങളും വാഴ്ത്തപ്പെട്ട പദവിയും ആത്മീയ യാഥാര്‍ത്ഥ്യ്ങ്ങളാണ്.അവ വിലയിരുത്തപ്പെടുന്നത് സുവിശേഷാത്മകമായ സെന്‍സിറ്റിവിറ്റികൊണ്ടും ധാര്‍മ്മികമായിട്ടുമാണ്. പാപ്പ പറഞ്ഞു.

വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഈ വര്‍ഷം സുവര്‍ണ്ണജൂബിലി ആഘോഷിക്കുകയാണ്. 1969 ല്‍ വിശുദ്ധ പോള്‍ ആറാമന്‍ പാപ്പയാണ് സേക്രട്ട് കോണ്‍ഗ്രിഗേഷന്‍ ഓഫ് റൈറ്റ്‌സിനെ രണ്ടായി തിരിച്ചത്. യഥാക്രമം കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡിവൈന്‍ വര്‍ഷിപ്പ് എന്നും കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ കോസ് ഓഫ് സെയ്ന്റ്‌സ് എന്നും ആയിരുന്നു ആ വിഭജനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.