Tuesday, July 1, 2025
spot_img
More

    വചനം ആവര്‍ത്തിച്ച് എഴുതൂ, ദൈവാനുഗ്രഹം സ്വന്തമാക്കാം

    ജീവിതത്തില്‍ പലതരം നിയോഗങ്ങളുമായി പ്രാര്‍ത്ഥനയ്ക്കായി മുട്ടുകുത്തുന്നവരാണ് നാം ഓരോരുത്തരും. രോഗസൗഖ്യം, ജോലി, വിവാഹം, കുഞ്ഞുങ്ങള്‍,കടം, വീട്, വിദേശ ജോലി എന്നിങ്ങനെ ഈ ലോകത്ത് ജീവിച്ചിരിക്കുമ്പോള്‍ എത്രയോ ആവശ്യങ്ങളാണ് നാം ഓരോരുത്തര്‍ക്കുമുള്ളത്.

    പ്രാര്‍ത്ഥനയിലൂടെ ദൈവസന്നിധിയില്‍ അവ സമര്‍പ്പിക്കുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.പക്ഷേ എത്ര പ്രാര്‍ത്ഥിച്ചിട്ടും ചിലപ്പോള്‍ ദൈവം ആ പ്രാര്‍ത്ഥന കേള്‍ക്കുന്നതായി നമുക്ക് അനുഭവപ്പെടാറില്ല. നാം നിരാശപ്പെട്ടുപോകുകയും ചെയ്യും.

    ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ ജീവിതാവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള വചനഭാഗങ്ങള്‍ ആവര്‍ത്തിച്ച് എഴുതുന്നത് ഏറെ ദൈവാനുഗ്രഹപ്രദമാണെന്ന് ചില ആത്മീയഗുരുക്കന്മാര്‍ പറയുന്നു. ഉദാഹരണത്തിന് കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് ഒരു ധ്യാനഗുരു നിര്‍ദ്ദേശിച്ചുകൊടുത്തത് കര്‍ത്താവിന്റെ അനുഗ്രഹമാണ് മക്കള്‍. ഉദരഫലം ദൈവത്തിന്റെ സമ്മാനവും എന്ന വചനഭാഗമാണ്.

    ഇതുപോലെ നാം അകപ്പെട്ടിരിക്കുന്ന ജീവിതപ്രശ്‌നം ഏതാണോ അതുമായി ബന്ധപ്പെട്ട വചനഭാഗം ഒരു നിയോഗം കണക്കെ വിശ്വാസത്തോടെ ആയിരമോരണ്ടായിരമോ തവണ ഏറ്റുചൊല്ലി എഴുതുക. അവയുടെ മേല്‍ ദൈവകൃപ കടന്നുവരും.

    വചനം അയച്ച് അവരെ സുഖപ്പെടുത്തി എന്നും നാം ബൈബിളില്‍ വായിക്കുന്നുണ്ടല്ലോ. വചനത്തില്‍ സൗഖ്യമുണ്ട്. അനുഗ്രഹമുണ്ട്. അതുകൊണ്ട് ഇന്നുമുതല്‍ വചനം എഴുതി നമുക്ക് ദൈവാനുഗ്രഹം പ്രാപിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!