ഏറ്റവും ഫലപ്രാപ്തിയുള്ള 30 ദിവസത്തെ യാചനാപ്രാര്‍ത്ഥന പവിത്രമേലങ്കി പ്രാര്‍ത്ഥന

യൗസേപ്പിതാവിനോടുളള്ള പവിത്രമേലങ്കിപ്രാര്‍ത്ഥന ഏറ്റവും ഫലപ്രാപ്തിയുള്ള പ്രാര്‍ത്ഥനയാണ്. നിങ്ങള്‍ക്ക് ഈ പ്രാര്‍ത്ഥനയില്‍ യഥാര്‍ത്ഥവിശ്വാസം ജനിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഇതു ചൊല്ലി പരീക്ഷി്ച്ചുനോക്കുക. അപ്പോള്‍ ഈ പ്രാര്‍ത്ഥനയുടെ ശക്തി അതുതന്നെ തെളിയിക്കുന്നതായിരിക്കും എന്നാണ് ഈ പ്രാര്‍ത്ഥനയെക്കുറിച്ച് ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ പറഞ്ഞിരിക്കുന്നത്.

ഇതാ വിശുദ്ധ യൗസേപ്പിതാവിനോടുള്ള പവിത്രമേലങ്കി പ്രാര്‍ത്ഥന.

പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാ വിന്റേയും നാമത്തിൽ ആമ്മേൻ.

ഈശോ മറിയം യൗസേപ്പേ, ഞാനിതാ എന്റെ ആത്മാവും ഹൃദയവും നിങ്ങൾക്കു സമർപ്പിക്കുന്നു._പിതാവായ ദൈവം അതിവിശിഷ്ടമായ ഈ പദവിയിലേക്ക് യൗസേപ്പിതാവിനെ കൈപിടിച്ചുയർത്തിയതിന് നന്ദിസൂചകമായി_3 ത്രിത്വസ്തുതി.സമർപ്പണം.

ഓ! മഹത്വമേറിയ പിതാവായ വി.യൗസേപ്പേ, താഴ്മയോടെ ഞാനിതാ അങ്ങേ തിരുമുമ്പിൽ പ്രണമിക്കുന്നു. ഈ പ്രാർത്ഥനയിൽ എന്നോടൊപ്പം സന്നിഹിതരായിരിക്കാനായി ഈശോനാഥനോടും അങ്ങേ നിർമ്മലമണവാട്ടിയായ പരി.കന്യാമറിയ ത്തോടും സ്വർഗ്ഗത്തിലെ എല്ലാ മാലാഖമാരോടും വിശുദ്ധരോടും ഞാൻ താഴ്മയോടെ യാചിക്കുന്നു. ഏറ്റവും ആത്മാർത്ഥമായ വിശ്വാസവും ഗാഢഭ ക്തിയും വാഗ്ദാനം ചെയ്തുകൊണ്ട് യൗസേപ്പി താവേ, അമൂല്യമായ ഈ മേലങ്കി ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.

അങ്ങയോടുള്ള എന്റെ സ്നേഹം പ്രകടിപ്പിക്കാനായി ജീവിതകാലം മുഴുവൻ അങ്ങയെ ആദരിക്കാൻ എന്നാലാവുന്നതുപോലെ ശ്രമിച്ചു കൊള്ളാമെന്ന് ഉറപ്പു നൽകുന്നു.വി. യൗസേപ്പേ, ഇപ്പോഴും എന്റെ ജീവിതം – മുഴുവനിലും എന്നെ സഹായിക്കേണമേ. മരണസമയത്ത് ഈശോയും മാതാവും അങ്ങയെ താങ്ങിത്തുണച്ചതുപോലെ എന്റെ മരണവിനാഴികയിൽ എന്നെയും താങ്ങിതുണക്കണമേ. അങ്ങനെ ഞാനും സ്വർഗ്ഗത്തിൽ അങ്ങയോടൊപ്പം ആയിരിക്കുവാനും നിത്യതയിൽ അങ്ങയെ വാഴ്ത്തി സ്തുതിക്കുവാനും ഇടയാവട്ടെ.ആമ്മേൻ. (നിയോഗം സമർപ്പിക്കുക)

ഓ! ശ്രേഷ്ഠനായ വി.യൗസേപ്പേ, അങ്ങയുടെ ദിവ്യവ്യക്തിത്വത്തെ അലങ്കരിക്കുന്ന നിരവധിയായ പുണ്യഗണങ്ങളെപ്പറ്റി എപ്പോഴും ബോധവാൻ/ബോധവതിയായിക്കൊണ്ട് അങ്ങയുടെ മുമ്പിലും അങ്ങയുടെ ദിവ്യസുതനായ ഈശോയുടെ മുമ്പിലും പ്രണമിച്ച് ആർദ്രമായ ഭക്തിയോടെ ഈ പ്രാർത്ഥനാനിധി ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.ഓ! മഹത്വപൂർണ്ണനായ വി.യൗസേപ്പേ, ഭൂമിയി ലേക്കുള്ള അങ്ങയുടെ വരവിന് വഴിയൊരുക്കുവാനായി ദൈവം മുന്നോടിയായി അയച്ച പൂർവ്വ യൗസേപ്പിനുണ്ടായ സ്വപ്നം അങ്ങിൽ നിറവേറിയല്ലോ. അങ്ങ് യഥാർത്ഥത്തിൽ യേശുവാകുന്ന ദിവ്യസൂര്യന്റെ ഉജ്ജ്വലരശ്മികളാൽ വലയം ചെയ്യപ്പെടുക മാത്രമല്ല പരിശുദ്ധ കന്യാമറിയമെന്ന സ്വർഗ്ഗീയ ചന്ദ്രികയുടെ തേജസ്സാർന്ന പ്രഭയിൽ മനോഹരമായി പ്രതിഫലിപ്പിക്കപ്പെടുകയും ചെയ്തവല്ലോ. പൂർവ്വയൗസേപ്പിന്റെ കഥയിൽ പിതാവായ യാക്കോബ് ഈജിപ്തിലെ സിംഹാസനത്തിലേ ക്കുയർത്തപ്പെട്ട തന്റെ പ്രിയപുത്രനെ നേരിട്ടു ചെന്ന് അഭിനന്ദിക്കാൻ പോയപ്പോൾ അത് അദ്ദേ ഹത്തിന്റെ സന്താനപരമ്പരയ്ക്ക് ഈജിപ്തിലേക്കു പോകാൻ വഴിതുറന്നതുപോലെ അങ്ങയുടെ മുന്നിൽ അണയുന്ന ഞങ്ങൾ ജീവജലത്തിന്റെ ഉറവയായ ഈശോയുടെ സന്നിധിയിൽ എത്തുന്ന തിനിടയാവട്ടെ.

ഈ അമൂല്യമേലങ്കി അങ്ങേയ്ക്ക് ആദരപൂർവ്വം കാഴ്ചയണയ്ക്കാൻ അങ്ങയെ അത്യധികം ആദരിക്കുകയും വിശ്വസിക്കുകയും ചെയ്ത ഈശോയും മറിയവും, അങ്ങയുടെ വിശ്വസ്ത ദാസൻ /ദാസിയായ എന്നേയും അങ്ങേ സവിധേ എത്തിക്കുമാറാകട്ടെ. ഓ മഹാനായ യൗസേപ്പിതാവേ, സർവ്വശക്തനായ ദൈവം എന്നെ കരുണാർദ്രമായി കടാക്ഷിക്കുവാൻ അങ്ങ് ഇടയാക്കണമേ. ശിക്ഷാർഹരും നിഷ്ഠൂരരുമായ തന്റെ സഹോദരങ്ങളെ സ്നേഹത്തോടെ പൂർവ്വയൗസേപ്പ് സ്വീകരിച്ച് പട്ടിണിയിലും മരണത്തിലും നിന്നു രക്ഷിച്ചതുപോലെ, ഓ മഹത്വപൂർണ്ണനായ പുണ്യപിതാവേ, അങ്ങേ മാദ്ധ്യസ്ഥ്യതയെ പ്രതി കണ്ണീരിന്റെ ഈ താഴ്‌വരയിൽ ദൈവം എന്നെ ഉപേക്ഷിക്കാൻ ഇടയാവാതിരിക്കട്ടെ എന്നു ഞാൻ യാചിക്കുന്നു.

എന്നും അവിടുത്തെ പവി ത്രമേലങ്കിയുടെ പരിരക്ഷയുടെ തണലിൽ ശാന്തനായി ജീവിക്കുന്ന അങ്ങയുടെ ഭക്തദാസൻ/ദാസി മാത്രമായി ദൈവം എന്നെ എല്ലായ്പ്പോഴും കണക്കാക്കാൻ ഇടയാക്കണമേ. ഈ പരിരക്ഷയുടെ സുരക്ഷിതവലയത്തിനുള്ളിൽ എന്റെ ജീവിതത്തിലെ ഓരോ ദിവസവും ഏറെ പ്രത്യേകമായി, എന്റെ അവസാന വിനാഴികവരെയും കഴിഞ്ഞു കൂടുന്ന തിനുള്ള കൃപ എനിക്കായി നേടിത്തരണമേ.

വി. യൗസേപ്പിതാവിനോടുള്ള പ്രാർത്ഥനകൾ

ഓ! ശ്രേഷ്ഠനായ വി.യൗസേപ്പേ, ഭൂസ്വർഗ്ഗങ്ങളിലുള്ള അമൂല്യമായ നിധിശേഖരങ്ങളുടെ കാര്യസ്ഥനേ, സൃഷ്ടപ്രപഞ്ചത്തെ തന്നെ പരിപോഷി പ്പിക്കുന്നവന്റെ വളർത്തുപിതാവേ, അങ്ങേയ്ക്ക് സ്വസ്തി! പരിശുദ്ധമറിയം കഴിഞ്ഞാൽ ഞങ്ങളുടെ സ്നേഹത്തിനും ഭക്തിയ്ക്കും ഏറ്റം യോഗ്യൻ അങ്ങാണല്ലോ. അനേകം രാജാക്കൻമാരും പ്രവാചകൻമാരും കാണാൻ ആഗ്രഹിച്ച മിശിഹായെ പരി പാലിക്കുവാനും വളർത്തുവാനും നയിക്കുവാനും ആലിംഗനം ചെയ്യുവാനും എല്ലാ വിശുദ്ധരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് അങ്ങാണല്ലോ.വി.യൗസേപ്പേ, എന്റെ ആത്മാവിനെ സംരക്ഷി ക്കണമേ. ഞാൻ ഇപ്പോൾ ഏറ്റം താഴ്ചയോടെ യാചിക്കുന്ന ഈ ആവശ്യം (………….) ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ യോഗ്യതയാൽ എനിക്കു പ്രാപിച്ചു തരണമേ.ശുദ്ധീകരണസ്ഥലത്ത് കഷ്ടതയനുഭവിക്കുന്ന വിശുദ്ധാത്മാക്കൾക്ക് വേദനയിൽ നിന്നും വലിയ ആശ്വാസം നൽകണമേ.പിതാവായ ദൈവം അതിവിശിഷ്ടമായ ഈ പദവിയിലേക്ക് യൗസേപ്പിതാവിനെ കൈപിടിച്ചുയർത്തിയതിന് നന്ദിസൂചകമായി_3 ത്രിത്വസ്തുതി.

. ഓ! ശക്തനായ വി.യൗസേപ്പേ, അങ്ങാണല്ലോ സാർവ്വത്രികസഭയുടെ സംരക്ഷകനായി വണങ്ങപ്പെടുന്നത്. ആയതിനാൽ സഹനങ്ങളിൽ മറ്റെല്ലാ വിശുദ്ധരേക്കാളുമുപരി ഞാൻ അങ്ങേ മാദ്ധ്യസ്ഥ്യം തേടുന്നു. അത്യന്തം ഉദാരതയുള്ളതും സകലവിധ ആവശ്യങ്ങളിലും സഹായിക്കുവാൻ സന്നദ്ധതയുള്ളതുമായ അങ്ങേ നിർമ്മലഹൃദയത്തിന് ഞാൻ എണ്ണമറ്റ സ്തുതിഗീതികൾ അർപ്പിക്കുന്നു.ഓ! ശ്രഷ്ഠപിതാവായ വി.യൗസേപ്പേ, വിധവകളും ആലംബഹീനരും ഉപേക്ഷിക്കപ്പെട്ടവരും വേദനയനുഭവിക്കുന്നവരും അടിച്ചമർത്തപ്പെട്ടവരുമായ എല്ലാവരും ഇതാ അങ്ങേ പക്കൽ ഓടിയണയുന്നു.അങ്ങ് ആശ്വാസം നല്കാത്ത സന്താപമോ ഹൃദയനൊമ്പരമോ ദു:ഖമോ ഇല്ല എന്നു ഞങ്ങൾ തിരിച്ചറിയുന്നു. ദൈവം അങ്ങേയ്ക്ക് നൽകിയിട്ടുള്ള കൃപാദാനങ്ങളെ എന്റെ സങ്കടങ്ങൾ പരിഹരിക്കുന്നതിനായി ഉപയോഗിക്കുവാൻ തിരുവുള്ളമാകണമേ എന്നു ഞാൻ അങ്ങയോടു യാചിക്കുന്നു. അങ്ങനെ എന്റെ എല്ലാ യാചനകൾക്കുമുള്ള ഉത്തരം ലഭിക്കുമാറാകട്ടെ.ശുദ്ധീകരണസ്ഥലത്തിലെ വിശുദ്ധാത്മാക്കളെ, യൗസേപ്പിതാവിനോട് എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ.പിതാവായ ദൈവം അതിവിശിഷ്ടമായ ഈ പദവിയിലേക്ക് യൗസേപ്പിതാവിനെ കൈപിടിച്ചുയർത്തിയതിന് നന്ദി സൂചകമായി_3 തിത്വസ്തുതി.

എണ്ണമറ്റ ജനസമൂഹം എനിക്കു മുമ്പേ അങ്ങയോടു പ്രാർത്ഥിക്കുക വഴി സാന്ത്വനവും സമാധാനവും കൃപകളും അനുഗ്രഹങ്ങളും പ്രാപിച്ചിരിക്കുന്നുവല്ലോ. വേദനിപ്പിക്കുന്ന ഈ പരീക്ഷയിൽ ശോകാകുലവും ശോച്യവുമായ എന്റെ ഹൃദയം ആശ്വാസം കണ്ടെത്താനാവാതെ നീറിനുറുങ്ങുന്നു. ഓ! മഹത്വപൂർണ്ണനായ വി.യൗസേപ്പേ, എന്റെ ആവശ്യങ്ങൾ അങ്ങേപക്കൽ പ്രാർത്ഥനയിലൂടെ ഞാൻ അർപ്പിക്കുന്നതിന് മുമ്പുതന്നെ അവയെല്ലാം അങ്ങ് അറിയുന്നുവല്ലോ. ഇവയെല്ലാം എത്രമാത്രം ഗൗരവതരമായി എന്റെ മുമ്പിൽ നിലകൊള്ളുന്നുവെന്നും അങ്ങറിയുന്നു. ഇവയുടെ ഭാരത്താൽ വലഞ്ഞ്, നെടുവീർപ്പിട്ട് ഞാനിതാ അങ്ങേ തിരുമുമ്പിൽ കുമ്പിടുന്നു. എന്റെ വേദനകൾ പങ്കുവെയ്ക്കാൻ പറ്റിയ ഒരു മനുഷ്യഹൃദയവും ഞാൻ കാണുന്നില്ല. സഹാനുഭൂതിയും സഹായസന്നദ്ധതയുമുള്ള ഒരു വ്യക്തിയെ എനിക്കു കണ്ടെത്താനായാലും ഈ പ്രശ്നപരിഹാരത്തിന് അയാൾ തീർത്തും അശക്തനാണ് എന്ന് എനിക്കറിയാം. അല്ലയോ വന്ദ്യപിതാവേ, എനിക്കാശ്വാസമരുളുവാൻ അങ്ങേയ്ക്കു മാത്രമേ കഴിയൂ. പ്രിയപിതാവേ, എന്റെ യാചനയുടെ സ്വരം കേൾക്കണമേ. “വി.യൗസേപ്പിനോട് എന്ത് അപേക്ഷിച്ചാലും അതു നിങ്ങൾക്ക് ലഭ്യമായിരിക്കും”എന്ന് ആവിലായിലെ വി. അമ്മ തെരേസാ തന്റെ സംഭാഷണങ്ങളിൽ കുറിച്ചുവച്ചിരിക്കുന്നത് അങ്ങ് വിസ്മരിക്കരുതേ.വേദനിക്കുന്നവരെ സമാശ്വസിപ്പിക്കുന്ന വൽസലപിതാവേ, എന്റേയും അങ്ങയോടുള്ള പ്രാർത്ഥനകളിൽ അത്യന്തം പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന ശുദ്ധീകരണാത്മാക്കളുടേയും വേദനയിൽ ഉള്ളലിവു തോന്നണമേ. പിതാവായ ദൈവം അതിവിശിഷ്ടമായ ഈ പദവിയിലേക്ക് യൗസേപ്പിതാവിനെ കൈപിടിച്ചുയർത്തിയതിന് നന്ദി സൂചകമായി_3 തിത്വസ്തുതി

. ഓ! പ്രൗഢിയുറ്റ യൗസേപ്പിതാവേ, ദൈവഹിതത്തോട് അങ്ങ് പ്രദർശിപ്പിച്ച തികഞ്ഞ അനുസരണത്തിന്റെ യോഗ്യതയാൽ എനിക്കുവേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കണമേ.കൃപകളും സുകൃതങ്ങളും നിറഞ്ഞ അങ്ങയുടെ വിശുദ്ധ ജീവിതത്തെപ്രതിഎന്റെ പ്രാർത്ഥന കേട്ടരുളണമേ, അതീവമധുരമായ അങ്ങേ നാമത്തെപ്രതിഎന്നെ സഹായിക്കണമേഅത്യന്തം ഔദാര്യപൂർണ്ണമായ അങ്ങയുടെ നിർമ്മലഹൃദയത്തെ പ്രതിഎന്നെ താങ്ങിത്തുണച്ചീടണമേ, എത്രയും പരിപാവനമായ അങ്ങയുടെ അശ്രുകണങ്ങളെപ്രതിഎന്നെ സമാശ്വസിപ്പിക്കണമേ. അങ്ങയുടെ ഏഴു സന്താപങ്ങളുടെ യോഗ്യതകളെപ്രതിഎനിക്കു ആശ്വാസമരുളണമേ. അങ്ങയുടെ ഏഴ് സന്തോഷങ്ങളുടെ യോഗ്യതകളെ പ്രതിഎനിക്ക് ആശ്വാസമരുളണമേ. ആത്മശരീരങ്ങളെ ബാധിക്കുന്ന എല്ലാ ദുരന്തങ്ങളിലും നിന്ന്എന്നെ വിടുവിക്കണമേ. എല്ലാ ആപത്തുകളിലും അപകടങ്ങളിലും നിന്ന് എന്നെ രക്ഷിച്ചരുളണമേ. എന്റെ ആത്മരക്ഷയുടെമേലും, വിശിഷ്യാ എനിക്ക് അത്യധികമായി ആവശ്യമായിരിക്കുന്ന ഈ വിഷയത്തിന്റെ മേലും അവിടുത്തെ അതിശക്തമായ മാദ്ധ്യസ്ഥ്യവും കരുതലും വ്യാപരിപ്പിക്കണമേ. അങ്ങനെ അവിടുത്തെ കൃപയും ശക്തിയും എന്നെ താങ്ങി നിറുത്തുമാറാകട്ടെ. പിതാവായ ദൈവം അതിവിശിഷ്ടമായ ഈ പദവിയിലേക്ക് യൗസേപ്പിതാവിനെ കൈപിടിച്ചുയർത്തിയതിന് നന്ദിസൂചകമായി_3 തിത്വസ്തുതി,

. ഓ! അത്യന്തം ശ്രേഷ്ഠനായ വി.യൗസേപ്പിതാവേ, ക്ലേശമനുഭവിച്ചു വലയുന്നവർക്കായി അങ്ങ് അസംഖ്യം കൃപകളും ദാനങ്ങളും നേടിയെടുത്തിട്ടുണ്ടല്ലോ. മർദ്ദിതരും പീഡിതരും വഞ്ചിതരും ആശ്വാസം ലഭിക്കാതെ അലയുന്നവരും എല്ലാത്തരത്തിലുമുള്ള രോഗികളും, എന്തിന് ഒരു നേരത്തെ ആഹാരംപോലും കിട്ടാതെ വലയുന്നവരുമായ ഏവരും അങ്ങേ അതിശക്തമായ മാദ്ധ്യസ്ഥ്യം കേണപേക്ഷിക്കുകയും അതുവഴി ആശ്വാസം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.അത്യന്തം പ്രിയങ്കരനായ എന്റെ വൽസലപിതാവേ, ഞാൻ സമർപ്പിക്കുന്ന ഈ ആവശ്യം നിരസിക്കപ്പെട്ട് ഞാൻ മാത്രം വെറുംകൈയോടെ മടങ്ങേണ്ടതായി വന്നു എന്ന് മറ്റുള്ളവർ പറയാൻ അങ്ങ് ഒരുനാളും അനുവദിക്കരുതേ. ഹീനപാപിയായ എന്റെ നേരെയും അങ്ങ് ഉദാരതയും ദയാവായ്പും പ്രദർശിപ്പിക്കണമേ.“പിതാക്കൻമാരിൽ ഏറ്റവും ശ്രേഷ്ഠനും ഭൂമി യിലെ എന്റെ അതിശക്തനായ സംരക്ഷകനും ശുദ്ധീകരാത്മാക്കളുടെ ശക്തിയേറിയ വിമോച കനുമായ വി. യൗസേപ്പിതാവിന് നിത്യമഹത്വം” എന്ന് നന്ദിസൂചകമായി ആർത്തുപാടാൻ എനിക്കും ഇടയാവട്ടെ. പിതാവായ ദൈവം അതിവിശിഷ്ടമായ ഈ പദവിയിലേക്ക് യൗസേപ്പിതാവിനെ കൈപിടിച്ചു യർത്തിയതിന് നന്ദിസൂചകമായി_️3 തിത്വസ്തുതി.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഈശോയുടേയും പരി.കന്യാമറിയത്തിന്റേയും അനന്തയോഗ്യതകളാൽ എന്റെ അപേക്ഷകൾ സാധിച്ചുതരണമേ എന്ന് താഴ്മയോടെ ഞാൻ അവിടുത്തോടു യാചിക്കുന്നു. ഈശോയുടേയും പരി.മറിയത്തിന്റേയും നാമത്തിൽ ഇതാ ഞാൻ അങ്ങേ തിരുമുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നു.പ്രതീക്ഷ കൈവെടിയാതെ നിർഭയമായി പ്രാർ ത്ഥനയിൽ സ്ഥിരോത്സാഹത്തോടെ നിലനിൽക്കുന്നതിനുള്ള കൃപാവരം എനിക്ക് വാങ്ങിത്തരണമേയെന്ന് ഞാൻ അങ്ങയോടു യാചിക്കുന്നു. അങ്ങനെ യൗസേപ്പിതാവിന്റെ സംരക്ഷണത്തിന്റെ തണലിൽ ജീവിക്കുന്നവരുടെ ഗണത്തിലേക്ക് ഞാനും ഉയർത്തപ്പെടട്ടെ.എന്റെ ഭക്തിയുടെ സാക്ഷ്യപത്രമായി ഇന്നു ഞാൻ സമർപ്പിക്കുന്ന ഈ അമൂല്യമായ പ്രാർത്ഥനാമഞ്ജരിയ്ക്കു നേരേ ആബാപിതാവേ, അങ്ങയുടെ കരുണനിറഞ്ഞ വലംകൈ നീട്ടണമേ.പിതാവായ ദൈവം അതിവിശിഷ്ടമായ ഈ പദവിയിലേക്ക് യൗസേപ്പിതാവിനെ കൈപിടിച്ചു യർത്തിയതിന് നന്ദിസൂചകമായി_3 ത്രിത്വസ്തുതി.

വിശുദ്ധീകരണ യാചനകൾ_

(ഈശോയോടും മാതാവിനോടുമൊപ്പമുള്ള യൗസേപ്പിതാവിന്റെ 30 വർഷത്തെ ജീവിതത്തിന്റെ ബഹുമാനാർത്ഥം)_വി.യൗസേപ്പേ, ഈശോ എന്റെ ആത്മാവിലേക്ക് എഴുന്നള്ളി വന്ന് എന്നെ വിശുദ്ധീകരിക്കുവാനായി അങ്ങ് പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, ഈശോ എന്റെ മനസ്സിലേക്ക് എഴുന്നള്ളിവന്ന് അതിനെ പ്രകാശിപ്പിക്കുവാ നായി അങ്ങു പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, ഈശോ എന്റെ ഹൃദയത്തിലേക്ക് എഴുന്നള്ളി വന്ന് അതിനെ ഉപവിയാൽ ജ്വലിപ്പിക്കുവാനായി അങ്ങ് പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, ഈശോ എന്റെ ഇച്ഛാശക്തിയെ നയിക്കുവാനും ബലപ്പെടുത്തുവാനായി അങ്ങു പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, ഈശോ എന്റെ ചിന്തകളിലേക്കു കടന്നുവന്ന് അതിനെ വിശുദ്ധീകരിക്കുവാനായി അങ്ങു പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, ഈശോ എന്റെ ആഗ്രഹങ്ങളി ലേക്ക് കടന്നുവന്ന് അതിനെ നിയന്ത്രിക്കുവാനായി അങ്ങു പ്രാർത്ഥിക്കണമേവി.യൗസേപ്പേ, ഈശോ എന്റെ പ്രവൃത്തികളി ലേക്കു നോക്കുകയും അതിലേക്ക് അവിടുത്തെ അനുഗ്രഹങ്ങൾ സമൃദ്ധമായി വർഷിക്കുകയും ചെയ്യുവാനായി അങ്ങു പ്രാർത്ഥിക്കണമേ. വി.യൗസേപ്പേ, ഈശോ എന്നെ ദൈവസ് നേഹത്താൽ ഉജ്ജ്വലിപ്പിക്കുന്നതിനായി അങ്ങു പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, അങ്ങയുടെ സുകൃതങ്ങളെ അനുകരിക്കുന്നതിനുള്ള കൃപ ലഭ്യമാവാൻ എനിക്കുവേണ്ടി ഈശോയോട് അങ്ങു പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, ആത്മാവിന്റെ യഥാർത്ഥ എളിമ ലഭ്യമാവാൻ എനിക്കുവേണ്ടി ഈശോയോട് അങ്ങു പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, ശാന്തതയുള്ള ഒരു ഹൃദയം ലഭ്യമാവാൻ എനിക്കുവേണ്ടി ഈശോയോട് അങ്ങു പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, ആത്മസമാധാനം ലഭ്യമാവാൻ എനിക്കുവേണ്ടി ഈശോയോട് അങ്ങു പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, പരിപാവനമായ ദൈവസ്നേഹം എന്നിൽ വന്നുനിറയാൻ എനിക്കുവേണ്ടി ഈശോയോട് അങ്ങു പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, പൂർണ്ണത കൈവരിക്കാനുള്ള ദാഹം എന്നിൽ സംജാതമാവാൻ എനിക്കു വേണ്ടി ഈശോയോട് അങ്ങു പ്രാർത്ഥിക്കണമേ. വി. യൗസേപ്പേ, ഹൃദയസൗമ്യത കൈവരി ക്കാനായി എനിക്കുവേണ്ടി ഈശോയോട് അങ്ങു പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, ശുദ്ധവും ദാനശീലമുള്ളതുമായ ഒരു ഹൃദയം എന്നിൽ രൂപപ്പെടുവാൻ എനിക്കു വേണ്ടി ഈശോയോട് അങ്ങു പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, സഹനങ്ങളെ ദൈവികമായി സ്വീകരിക്കുവാനുള്ള കൃപ ലഭിക്കുന്നതിന് എനിക്കുവേണ്ടി ഈശോയോട് അങ്ങു പ്രാർ ത്ഥിക്കണമേ.വി.യൗസേപ്പേ, വിശ്വാസത്തിൽ നിലനിൽക്കാ നുള്ള വിവേകം ലഭിക്കുന്നതിനായി എനിക്കു വേണ്ടി ഈശോയോട് അങ്ങ് പ്രാർത്ഥിക്കണമേ.വി. യൗസെപ്പേ, സൽക്കർമ്മങ്ങളിൽ സ്ഥിരപ്പെട്ടു നിൽക്കുന്നതിനുള്ള അനുഗ്രഹം ലഭിക്കുന്നതിനായി എനിക്കുവേണ്ടി ഈശോയോട് അങ്ങു പ്രാർത്ഥിക്കണമേ. വി.യൗസേപ്പേ, കുരിശുകൾ ക്ഷമയോടെ വഹിക്കുന്നതിനുള്ള ശക്തി ലഭിക്കുന്നതിനായി എനിക്കുവേണ്ടി ഈശോയോട് അങ്ങു പ്രാർത്ഥിക്കണമേ. വി. യൗസേപ്പേ, എല്ലാ ലൗകീകവസ്തുക്കളോടും ഈ ലോകത്തിന്റെ മോഹങ്ങളോടും വിരക്തി ലഭിക്കുന്നതിനായി എനിക്കുവേണ്ടി ഈശോയോട് അങ്ങു പ്രാർത്ഥിക്കണമേ. വി.യൗസേപ്പേ, സ്വർഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ എപ്പോഴും സഞ്ചരിക്കുന്നതിനുളള കൃപ ലഭിക്കുന്നതിനായി എനിക്കുവേണ്ടി ഈ ശോയോട് അങ്ങു പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, എല്ലാ പാപസാഹചര്യങ്ങളെയും ഒഴിവാക്കുന്നതിനുള്ള വരപ്രസാദം ലഭിക്കുന്നതിനായി എനിക്കുവേണ്ടി ഈശോയോട്അങ്ങു പ്രാർത്ഥിക്കണമേ. വി.യൗസേപ്പേ, നിത്യാനന്ദം പ്രാപിക്കുവാൻ ദിവ്യമായ ഒരഭിലാഷം എന്നിൽ നാമ്പിടുവാനായി എനിക്കുവേണ്ടി ഈശോയോട് അങ്ങു പാർത്ഥിക്കണമേ.വി.യൗസേപ്പേ, അന്ത്യം വരെ നിലനിൽക്കുന്ന തിനുള്ള കൃപ ലഭിക്കുന്നതിനായി എനിക്കുവേണ്ടി ഈശോയോട് അങ്ങ് പ്രാർത്ഥിക്കണമേ.വി.യൗസേപ്പേ, എന്നെ അങ്ങ് ഉപേക്ഷിക്കരുതേ.വി.യൗസേപ്പേ, എന്റെ ഹൃദയം അങ്ങയെ സ്നേഹിക്കുന്നതിൽ നിന്നു വിരമിക്കാതിരിക്കുവാ നും എന്റെ അധരങ്ങൾ എപ്പോഴും അങ്ങയെ സ്തുതിച്ചുകൊണ്ടിരിക്കുവാനുമായി അങ്ങ്പ്രാർത്ഥിക്കണമേ. വി.യൗസേപ്പേ, അങ്ങേയ്ക്ക് ഈശോയോടു ണ്ടായിരുന്ന സ്നേഹത്തെ പ്രതി ഈശോയെ എവ്വിധം സ്നേഹിക്കണമെന്ന് മനസ്സിലാക്കുവാൻ എനിക്കിടയാക്കണമേ.വി.യൗസേപ്പേ, എന്നെ അവിടുത്തെ ദാസൻ/ദാ സിയായി സദയം സ്വീകരിക്കണമേ.വി.യൗസേപ്പേ, എന്നെത്തന്നെ അവിടുത്തേക്കു സമർപ്പിക്കുന്നു. എന്റെ പ്രാർത്ഥനകൾ ശ്രവിക്കണമേ, എന്റെ യാചനകൾ സ്വീകരിക്കണമേ.വി. യൗസേപ്പേ, എന്റെ മരണനേരത്ത് എന്നെ അങ്ങ് ഉപേക്ഷിക്കരുതേ.ഈശോ മറിയം യൗസേപ്പേ, ഞാൻ എന്നെ പൂർണ്ണമായും നിങ്ങൾക്കു സമർപ്പിക്കുന്നു.പിതാവായ ദൈവം അതിവിശിഷ്ടമായ ഈ പദവിയിലേക്ക് യൗസേപ്പിതാവിനെ കൈപിടിച്ചുയർത്തിയതിന് നന്ദിസൂചകമായി_3 തിത്വസ്തുതി.

വി.യൗസേപ്പിനോടുള്ള പ്രത്യേക മാദ്ധ്യസ്ഥ്യസഹായ പ്രാർത്ഥനകൾ

1. ഓ! പരി.കന്യാമറിയത്തിന്റെ എത്രയും നിർമ്മ ലനായ വിരക്തഭർത്താവും എന്റെ ശ്രഷ്ഠപാല കനുമായ വി.യൗസേപ്പേ, അങ്ങേ സങ്കേതത്തിൽ ഓടിവന്ന് അങ്ങേ മാദ്ധ്യസ്ഥ്യസഹായം അപേക്ഷിച്ച ഒരുവനും ഉപേക്ഷിക്കപ്പെട്ടതായി ഒരിക്കലും ഞങ്ങൾ കേട്ടിട്ടില്ലല്ലോ.വിശ്വാസപൂർവ്വം ഞാൻ അവിടുത്തെ തിരു മുമ്പിൽ കുമ്പിടുകയും ശക്തിയേറിയ അവിടുത്തെ മാദ്ധ്യസ്ഥ്യം യാചിക്കുകയും ചെയ്യുന്നു. എത്രയും പ്രിയങ്കരനായ രക്ഷകന്റെ വളർത്തുപിതാവേ, എന്റെ അപേക്ഷ ഉപേക്ഷിക്കാത ദയാപൂർവ്വം കേട്ടരുളേണമേ. ആമ്മേൻ

2. ഓ! ശ്രേഷ്ഠനായ വി.യൗസേപ്പേ, പരി.കന്യാമറിയത്തിന്റെ വിരക്തഭർത്താവും ഈശോയുടെ വളർത്തുപിതാവുമായവനേ, അങ്ങേ സ്വർഗ്ഗീയ സിംഹാസനത്തിൽ നിന്നും എന്റെ നേർക്ക് നോക്കുകയും എന്നെ കാത്തുപാലിക്കുകയും ചെയ്യണമേ; വിശുദ്ധീകരിക്കുന്ന കൃപയിലേക്ക് എന്നെ നയിക്കണമേ; അടിയന്തരസ്വഭാവമുള്ള എന്റെ എല്ലാ ആവശ്യങ്ങളെയും അങ്ങ് ഗൗനിക്കണമേ. അവയെല്ലാം പിതൃവാത്സല്യം വഴിഞ്ഞൊഴുകുന്ന അങ്ങയുടെ മേലങ്കിയുടെ ഞൊറികൾക്കിടയിൽ പൊതിഞ്ഞുകൊള്ളണമേയെന്ന് താഴ്ചയോടെ ഞാൻ യാചിക്കുന്നു.എന്റെ പ്രാർത്ഥനയ്ക്ക് എതിരായി നിൽക്കുന്ന എല്ലാ തടസ്സങ്ങളെയും ബുദ്ധിമുട്ടുകളേയും നീക്കിക്കളയണമേ. എന്റെ യാചനകൾക്ക് സന്തോഷകരമായ ഒരു ഉത്തരം തന്നരുളണമെ. അങ്ങനെ അത് ദൈവത്തിന്റെ ഉപരിമഹത്വത്തിനും എന്റെ നിത്യരക്ഷയ്ക്കും കാരണമായിത്തീരട്ടെ.ഒരിക്കലും അസ്തമിക്കാത്ത അങ്ങയോടുള്ള എന്റെ കൃതജ്ഞതയ്ക്ക് സാക്ഷ്യമായി, സ്വർഗ്ഗത്തിലും ഭൂമിയിലും അങ്ങയ്ക്കിത്രയും ശക്തിപ്രഭാവങ്ങൾ കൽപ്പിച്ചരുളിയ മഹോന്നതദൈവത്തിനു നന്ദി അർപ്പിച്ചുകൊണ്ട് അങ്ങയോടുള്ള ഭക്തി മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്തുകൊള്ളാമെന്ന് ഞാൻ ഇതാ പ്രതിജ്ഞ ചെയ്യുന്നു.

വി.യൗസേപ്പിന്റെ ലുത്തിനിയ

കർത്താവേ, കനിയണമേ മിശിഹായേ, കനിയണമേ കർത്താവേ, കനിയണമേ

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ,മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൊക്കൊള്ളണമേ

സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ,_ഞങ്ങളിൽ കനിയണമേ_ലോരക്ഷകനായ പുത്രനായ ദൈവമേ,_ഞങ്ങളിൽ കനിയണമേ_പരിശുദ്ധാത്മാവായ ദൈവമേ,_ഞങ്ങളിൽ കനിയണമേ_ഏകദൈവമായ പരി. ത്രിത്വമേ,_ഞങ്ങളിൽ കനിയണമേ_പരിശുദ്ധ മറിയമേ, _ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_വി.യൗസേപ്പേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_ദാവീദിന്റെ വിശിഷ്ട സന്താനമേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_പൂർവ്വപിതാക്കൻമാരുടെ വെളിച്ചമേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_ദൈവമാതാവിന്റെ വിരക്തഭർത്താവേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_പരി.കന്യകയുടെ നിർമ്മലനായ കാവൽക്കാരനേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_ദൈവപുത്രന്റെ പാലകനേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_ക്രിസ്തുവിന്റെ സംരക്ഷകനേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_തിരുക്കുടുംബത്തിന്റെ നാഥനേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_എത്രയും നീതിമാനായ വി.യൗസേപ്പേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_അത്യന്തം നിർമ്മലനായ വി.യൗസേപ്പേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_ഏറ്റവും ജാഗ്രതയുള്ള വി.യൗസേപ്പേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_എത്രയും ശക്തനായ വി.യൗസേപ്പേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_അങ്ങേയറ്റം അനുസരണശീലമുള്ള വി.യൗസേപ്പേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_എത്രയും വിശ്വസ്തനായ വി.യൗസേപ്പേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_ക്ഷമയുടെ ദർപ്പണമേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_ദാരിദ്ര്യത്തിന്റെ സ്നേഹിതനേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_തൊഴിലാളികളുടെ മാതൃകയേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_കുടുംബങ്ങളുടെ പിതാമഹനേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_കന്യകകളുടെ സംരക്ഷകനേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_കുടുംബങ്ങളുടെ ശക്തിയേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_വേദനിക്കുന്നവരുടെ ആശ്വാസമേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_രോഗികളുടെ പ്രത്യാശയേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_പിശാചുക്കളുടെ പേടിസ്വപ്നമേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_തിരുസഭയുടെ സംരക്ഷകനേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_മരിക്കുന്നവരുടെ ശരണമേ,_ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ_ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേനമുക്കു പ്രാർത്ഥിക്കാം.കർത്താവായ ഈശോയേ, അങ്ങയുടെ ഏറ്റം പരിശുദ്ധയായ മാതാവിന്റെ വിരക്ത ഭർത്താവായ വിശുദ്ധ യൗസേപ്പിന്റെ യോഗ്യതകളാൽ ഞങ്ങൾക്കു സ്വയം പ്രാപിക്കാൻ കഴിയാത്ത കൃപകൾ അങ്ങേയറ്റം അനുഗ്രഹിക്കപ്പെട്ട ഈ പുണ്യപിതാവിന്റെ മാദ്ധ്യസ്ഥ്യത്തിലൂടെ പ്രാപിക്കുവാൻ ഞങ്ങൾക്ക് ഇടയാക്കണമേ എന്ന് താഴ്മയോടെ ഞങ്ങൾ യാചിക്കുന്നു. പിതാവിനോടൊത്ത് പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിൽ ഇന്നും എപ്പോഴും വാഴുന്ന അങ്ങ് ഈ പ്രാർത്ഥന കേട്ടരുളണമെ. ആമ്മേൻ.

സമാപന പ്രാർത്ഥന.

ഭൗമിക കുടുംബങ്ങളിൽ വെച്ച് ഏറ്റം പരിപാ വനമായ തിരുക്കുടുംബത്തിന്റെ നായകനായി ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട ശ്രേഷ്ഠപി താവായ വി.യൗസേപ്പേ, അങ്ങേ പവിത്രമായ മേലങ്കിയുടെ ഞൊറികൾക്കുള്ളിൽ എനിക്കഭയം തന്ന് എപ്പോഴും എന്റെ ആത്മാവിന്റെ സംരക്ഷകനും സൂക്ഷിപ്പുകാരനുമായിരിക്കണമേ എന്ന് താഴ്മയോടെ ഞാൻ യാചിക്കുന്നു. ഇതാ ഈ നിമിഷം മുതൽ ഞാൻ അങ്ങയെ എന്റെ പിതാവും പാലകനും ഉപദേഷ്ടാവും മദ്ധ്യസ്ഥനുമായി തെരഞ്ഞെടുക്കുന്നു. എന്റെ ശരീരവും ആത്മാവും ജീവിതവും മരണവും എന്റെ ഉടമസ്ഥതയിലുള്ള സർവ്വസ്വവും ഞാൻ എന്തായിരിക്കുന്നുവോ അതും പിതാവേ, അവിടുത്തെ തിരുമുമ്പിൽ കാഴ്ചയായി അർപ്പിക്കുന്നു.അവിടുത്തെ ഒരു പൈതലായി എന്നേയും പരിഗണിക്കണമേ. കാണപ്പെടുന്നതും അല്ലാത്തതുമായ എല്ലാ ശത്രുക്കളുടേയും വഞ്ചനയിലും ചതിയിലും നിന്ന് എപ്പോഴും എന്നെ സംരക്ഷിക്കണമേ. പ്രതി സന്ധിഘട്ടത്തിൽ എന്നെ തുണയ്ക്കണമേ. ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളിലൂടെ ഞാൻ കടന്നുപോകുമ്പോഴും വിശിഷ്യാ എന്റെ മരണനേരത്തും, എന്നെ ആശ്വസിപ്പിക്കണമേ. അവിടുന്നു കരങ്ങളിലെടുത്തു താലോലിച്ച ദിവ്യരക്ഷകനോടും അവിടുത്തെ അത്യന്തം നിർമ്മലമണവാട്ടിയായ കന്യാമാതാവിനോടും എനിക്കനുകൂലമായി ഒരു വാക്കെങ്കിലും അങ്ങ് പറയണമേ. രക്ഷയിലേക്ക് എന്നെ നയിക്കുന്ന അനുഗ്രഹങ്ങൾക്കായി അപേ ക്ഷിക്കണമേ. അങ്ങേയ്ക്ക് ഏറ്റം പ്രിയപ്പെട്ടവരുടെ ഗണത്തിൽ എന്നേയും ചേർക്കണമേ. അവിടുത്തെ സവിശേഷമായ മാദ്ധ്യസ്ഥ്യത്തിന് യോഗ്യൻ/യോഗ്യ ആണ് എന്ന് സ്വയം തെളിയിക്കുന്നതിന് ആത്മാർത്ഥശ്രമം നടത്തിക്കൊള്ളാമെന്ന് ഞാൻ ഉറപ്പുതരുന്നു ആമ്മേൻ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.