ഏപ്രിലില്‍ ദിവ്യകാരുണ്യത്തോടുള്ള ഭക്തിയില്‍ എങ്ങനെ വളരാം?

ദിവ്യകാരുണ്യത്തോടുള്ള ഭക്തിക്ക് വേണ്ടി പ്രത്യേകമായി നീക്കിവച്ചിരിക്കുന്ന മാസമാണ് ഏപ്രില്‍. ഈ മാസം നമുക്കെങ്ങനെ ഏതെല്ലാം രീതിയില്‍ ഈ വണക്കം നടത്താം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.പ്രത്യേകിച്ചും ഈ നോമ്പുകാലത്തും കൊറോണകാലത്തും.

ആത്മീയമായി ദിവ്യകാരുണ്യത്തോട് സംയോഗത്തിലാകുക എന്നതാണ് അതിലൊന്നാമത്തേത്. ദിവ്യകാരുണ്യത്തോട് അദമ്യമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധയായിരുന്നു ഫൗസ്റ്റീന. ഈ വിശുദ്ധവഴി പ്രചാരത്തിലുള്ള പ്രാര്‍ത്ഥനയാണ് കരുണയുടെ ജപമാല.

ഈ മാസം പ്രത്യേകമായി കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. ദു:ഖത്തിന്റെയും പ്രകാശത്തിന്റെയും രഹസ്യം ചൊല്ലി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നതും ദിവ്യകാരുണ്യത്തോട് ഭക്തിപ്രചരിപ്പിക്കുന്നതിന് സഹായകമാകും.

മേശയുടെ മധ്യഭാഗത്ത് ഈശോയുടെ ചിത്രമോ രൂപമോ പ്രതിഷ്ഠിക്കുന്നതാണ് മറ്റൊന്ന്.

ഓരോ പ്രഭാതത്തിലും ഈശോയുടെ തിരുഹൃദയത്തിലേക്ക് നമ്മള്‍ അന്നേ ദിവസം ചെയ്യാന്‍ പോകുന്ന ഓരോ പ്രവൃത്തിയെയും പ്രതിഷ്ഠിക്കുക., ഈശോയുടെ തിരുമുഖത്തെ ധ്യാനിക്കുക, ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും ടെലിവിഷനിലൂടെ പങ്കെടുക്കുക എന്നിവയും ദിവ്യകാരുണ്യത്തോടുള്ള ഭക്തിയില്‍ വളരുന്നതിന് ഏറെ സഹായകരമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.