വിശുദ്ധ കുര്‍ബാന ഇനിമുതല്‍ കൂടുതല്‍ അനുഭവവേദ്യമാകും, ഇങ്ങനെ ചെയ്താല്‍ മതി

അനുദിന ദിവ്യബലിയില്‍ സംബന്ധിക്കുന്നവരാണ് നമ്മില്‍ പലരും. പക്ഷേ എന്തുകൊണ്ടോ നമ്മില്‍ പലര്‍ക്കും ദിവ്യബലി ഒരു അനുഭവമായി മാറുന്നില്ല. എന്തുകൊണ്ടാണത്.?

ദിനചര്യയുടെ ഭാഗമായി പോയതുകൊണ്ടാവാം അത്. എന്നാല്‍ വിശുദ്ധ ബലി കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണവും അനുഭവസമ്പന്നവുമാക്കാന്‍ ചില മാര്‍ഗ്ഗങ്ങളൊക്കെയുണ്ട്. അതില്‍ ഒന്നാമതായി വേണ്ടത് വിശ്വാസമാണ്. ദിവ്യകാരുണ്യത്തില്‍ യേശുക്രിസ്തു സത്യമായും സന്നിഹിതനാണെന്ന അറിവ് നമ്മുടെ ദിവ്യബലിയര്‍പ്പണങ്ങളെ കൂടുതല്‍ സജീവമാക്കും.

മറ്റൊന്ന് നമ്മുടെ സ്‌നേഹവും നന്ദിയും അറിയിക്കാനുള്ള ഒരു പ്രവൃത്തിയായി ദിവ്യബലി മാറണം എന്നതാണ്. നമ്മിലേക്ക് ദൈവം ഒഴുക്കിയിരിക്കുന്ന നന്മകള്‍ എത്രയോ അനന്തമാണ്. അവയ്‌ക്കൊക്കെ നന്ദിപറഞ്ഞാല്‍ മതിയാവുകയില്ല. അത്തരം നന്ദിപ്രകടനങ്ങള്‍ക്കുള്ള വേദിയാകട്ടെ വിശുദ്ധ ബലികള്‍.സ്‌നേഹമില്ലെങ്കില്‍ നന്ദി പറയാനുമാവില്ല എന്നോര്‍ക്കണം.

ദിവ്യകാരുണ്യം നാം സ്വീകരിക്കുന്നത് ഭൗതികമായ ഒരു പ്രവൃത്തിയാണ്. എന്നാല്‍ ഈശോയെ അങ്ങനെ സ്വീകരിക്കുമ്പോള്‍ നാം ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം ഈശോയേ നീയെന്റെ ഹൃദയത്തിലേക്കു കൂടി കടന്നുവരണമേയെന്ന്.

ഹൃദയത്തിലേക്ക് ഈശോ കടന്നുവരണമെന്നുള്ള ആഗ്രഹവും പ്രാര്‍ത്ഥനയും ദിവ്യബലികളുടെ സജീവത വര്‍ദ്ധിപ്പിക്കും വിനീതമായും സ്‌നേഹത്തോടെയും ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിലേക്ക്, ഹൃദയത്തിലേക്ക് വിളിക്കുക.

ഇവയെല്ലാം വിശുദ്ധ ബലി കൂടുതല്‍ അനുഭവവേദ്യമാകാനുള്ള ചില മാര്‍ഗ്ഗങ്ങളാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.