Tuesday, July 1, 2025
spot_img
More

    അമ്മയോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കൂ, അമ്മയുടെ മനോഭാവം സ്വന്തമാക്കൂ

    നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.
    ആകയാല്‍, നമുക്ക്‌ അവസരം ലഭിച്ചിരിക്കുന്നതുകൊണ്ട്‌ സകല മനുഷ്യര്‍ക്കും, പ്രത്യേകിച്ച്‌, വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക്‌, നന്‍മ ചെയ്യാം
    .
    ‘(ഗലാത്തിയാ 6 : 9-10 ).
     
     
     ഈശോയെ ഉദരത്തിൽ വഹിക്കുവാൻ പോകുന്നു എന്ന് അറിയുമ്പോൾ… അതോടൊപ്പം തന്നെ ബന്ധുവായ എലിസബത്ത് ഗർഭിണിയാണ് എന്ന് കേൾക്കുമ്പോൾ…. തന്റെ ശാരീരിക അവസ്ഥകളെ കുറിച്ച് ചിന്തിക്കാതെ… അവർക്ക് സഹായം ചെയ്യാൻ വേണ്ടി ഓടുന്ന അമ്മ.
     

    എല്ലാവരെയും പോലെ തന്നെ കാനായിലെ കല്യാണ വിരുന്നിൽ വിരുന്നുകാരിയായി കടന്നു ചെന്ന അമ്മ… ആ ഭവനത്തിലെ കുറവുകൾ കണ്ടെത്തുകയും ഉടനെ തന്നെ ചെയ്യാൻ കഴിയുന്ന സഹായം അവിടെ ചെയ്യുകയും ചെയ്യുന്നു. 
    തന്റെ മകനോട് അവിടുത്തെ കുറവ് ചൂണ്ടികാണിക്കുന്നു.. ഇടപെടാൻ ആവശ്യപ്പെടുന്നു..
     

    ദൈവപുത്രനായ അമ്മയുടെ മകൻ അവിടെ ഇടപെടുന്നു. കുറവ് പരിഹരിക്കുന്നു..
     ഈ ഒരു മനോഭാവമാണ്  അമ്മയോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ മനസ്സിലും രൂപപ്പെടേണ്ടത് .നമ്മുടെ ആവശ്യമുള്ളവരെ സാധ്യമായ രീതിയിൽ സഹായിക്കുന്ന ഒരു മനോഭാവം..
     

    അതിനുള്ള കൃപ ഇനിയുള്ള ദിവസങ്ങളിൽ ജപമാല പ്രാർത്ഥനയിലൂടെ നമുക്ക് ധാരാളമായി ലഭിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
     കൊച്ചുകൊച്ചു സഹനങ്ങളിലൂടെ… ത്യാഗ പ്രവർത്തികളിലൂടെ… വചനം പറയുന്നതു പോലെ നമ്മുടെ കൂടെയുള്ളവർക്ക് തന്നെ സഹായം ചെയ്യാനുള്ള ഒരു മനസ്സ് നമുക്ക് രൂപപ്പെടുത്തി എടുക്കാം .

    പരിശുദ്ധ അമ്മയോട് ചേർന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ അമ്മ കാണിച്ചു തന്ന ഒരു പാത  നമുക്കും തുടരാൻ കഴിയുന്നത്ര പരിശ്രമിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!