പരിശുദ്ധാത്മാവുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയാണ്?

പിതാവിനെയും പുത്രനെയും കുറിച്ച് ഏറെ അറിവുള്ളവര്‍ക്ക് പോലും പരിശുദ്ധാത്മാവിനെക്കുറിച്ച് വേണ്ടത്ര അറിവില്ല. അതുകൊണ്ടുതന്നെ വളരെ അകലെ നില്ക്കുന്ന ഒന്നായാണ് പലരും പരിശുദ്ധാത്മാവിനെ കാണുന്നത്.

നിങ്ങള്‍ ദൈവത്തിന്റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്ന് നിങ്ങള്‍ അറിയുന്നില്ലേയെന്നും വിശുദ്ധ ഗ്രന്ഥം നമ്മോട് ചോദിക്കുന്നുണ്ട്. പക്ഷേ നമ്മില്‍ പലരും നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനെക്കുറിച്ച് വേണ്ടത്ര അറിവുള്ളവരല്ല ദൈവത്തിലുള്ള മൂന്ന് ആളുകള്‍ അതിലൊരാള്‍ എന്നൊക്കെ പറയുമ്പോഴും പരിശുദ്ധാത്മാവിനെ സ്വജീവിതത്തിലേക്ക് ക്ഷണിക്കുന്നവരും കുറവാണ്.

പക്ഷേ പരിശുദ്ധാത്മാവുമായി വ്യക്തിപരമായ ബന്ധത്തിലേക്ക് വളരേണ്ടവരാണ് നാം ഓരോരുത്തരും പരിശുദ്ധാത്മാവ് നമുക്കൊരിക്കലും അപരിചിതനായിരിക്കരുത്. നമുക്ക് സ്‌നേഹിക്കാന്‍ കഴിയുന്ന ഒരു വ്യക്തി തന്നെയാണ് പരിശുദ്ധാത്മാവ്. അനുദിന ജീവിതത്തിലെ വിവിധ ആവശ്യങ്ങളില്‍ നമ്മെ സഹായിക്കാന്‍ പരിശുദ്ധാത്മാവ് സന്നദ്ധനുമാണ്. നമ്മുടെ വിശ്വാസത്തിന്‌റെ ആഴമാണ് പരിശുദ്ധാത്മാവുമായുള്ള ബന്ധത്തിലൂടെ വ്യക്തമാകുന്നത്.

ഇനി ഓരോരുത്തരും സ്വയം ചോദിക്കുക. പരിശുദ്ധാത്മാവുമായുള്ള എന്റെ ബന്ധം എങ്ങനെയുള്ളതാണ്. എന്റെ ജീവിതത്തില്‍ പരിശുദ്ധാത്മാവിനുള്ള സ്ഥാനം എന്താണ്..ഞാന്‍ യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിനെ സ്‌നേഹിക്കുന്നുണ്ടോ..

ഈ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇനിയെങ്കിലും പരിശുദ്ധാത്മാവിന് നമ്മുടെ ജീവിതത്തില്‍ അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കുക. പരിശുദ്ധാത്മാവിനെ സ്‌നേഹിച്ചുതുടങ്ങുക. സഹായകനായി അവിടുന്ന് നമ്മുടെകൂടെ എപ്പോഴും ഉണ്ടായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.