Wednesday, January 15, 2025
spot_img
More

    കാറ്റില്ലാത്ത ചക്രമാകരുത്


    അത്യുന്നതന്‍െറ ശക്‌തി പ്രകടമാകാത്തതാണ്‌ എന്‍െറ ദുഃഖകാരണം എന്നു ഞാന്‍ പറഞ്ഞു”(സങ്കീര്‍ത്തനങ്ങള്‍ 77 : 10).

    തീവ്രമായ ആഗ്രഹത്തോടെയും അഭിലാഷത്തോടെയും പരിശുദ്ധാത്മാവിനെ നമ്മൾ സ്വീകരിച്ചു. ഈ ദിവസങ്ങളിൽ ധാരാളം കൃപയും വരങ്ങളും ദാനങ്ങളും ദൈവം നമ്മുടെമേൽ വർഷിച്ചു.
     പരിശുദ്ധാത്മ നിറവിൽ ആയിരിക്കുന്ന നാം ഓർത്തിരിക്കേണ്ട ഒരു കാര്യമാണ് ആത്മാവിനെ ചാരം മൂടിയ അവസ്ഥയിൽ ആക്കരുത് .
    ഇന്നത്തെ വചനത്തിൽ കാണുന്നതുപോലെ ദൈവത്തിന്‍റെ ചൈതന്യം നമ്മിൽ നിർജീവമാകുമ്പോഴാണ് പ്രശ്നങ്ങളും പ്രതിസന്ധികളും നമ്മുടെ ജീവിതത്തെ അലട്ടുന്നത് .

    ഇപ്രകാരം  തിരിച്ചറിവോടുകൂടി ദൈവവുമായുള്ള ബന്ധം എന്നും  സജീവമായി നിലനിർത്തുവാൻ നമുക്ക് കഴിയുമ്പോൾ ധാരാളം അനുഗ്രഹങ്ങൾ നമ്മിലും  നമ്മൾ വഴിയായി മറ്റുള്ളവരിലും ഉണ്ടാകും.

     അതിനുവേണ്ടി ഓരോ ദിവസവും നാം നമ്മെ ഒരുക്കേണ്ടതുണ്ട്. ഓരോ ദിവസവും ഓരോ പ്രഭാതവും പുതിയതാണ്.
     ഇന്നലെ ആയിരുന്ന ഒന്നല്ല ഇന്ന് നമ്മുടെ മുൻപിൽ ഇന്നുള്ളത്. ഇന്നലെ ചെയ്ത കാര്യങ്ങൾ അതേപടി അതേസമയത്ത്  ആവർത്തിക്കാൻ നമുക്ക് സാധിക്കില്ല.
     ഇന്നലെ നാം പുഴയിൽ പോയി മുങ്ങിക്കുളിച്ചതാണെങ്കിൽ ഇന്ന് അതേ സ്ഥലത്ത് അത് സമയത്ത് അതേ വെള്ളത്തിൽ മുങ്ങിക്കുളിക്കാൻ സാധിക്കില്ല . ഇന്നലെ നാം മുങ്ങിക്കുളിച്ച വെള്ളം  മറ്റെവിടെക്കോ ഒഴുകി പോയി കഴിഞ്ഞു .ഇന്ന് നാം കുളിക്കാൻ ഇറങ്ങുമ്പോൾ കാണുന്ന വെള്ളം പുതുതാണ്

    .ഈ ഒരു പുതുമ ഓരോ ദിവസവും ഓരോ നിമിഷവും അനുഭവിക്കാനും ആസ്വദിക്കാനും കഴിയുന്നിടത്താണ് പരിശുദ്ധാത്മാവിന്റെ സജീവ സാന്നിധ്യവും  പ്രവർത്തനവും ഉണ്ടാവുക. അതിനാവശ്യമായ അനുഗ്രഹം ദൈവം നമുക്ക് നൽകട്ടെ.

    നാം കണ്ടുമുട്ടുന്നവർ നമ്മോടാവശ്യപ്പെടുകയാണ് “ക്രിസ്‌തുവില്‍ എന്‍റെ ഹൃദയത്തെ നീ ഉന്മേഷഭരിതമാക്കുക.”(ഫിലെമോന്‍ 1 : 20).

    നാം മറ്റുള്ളവർക്കായി നൽകുമ്പോഴാണ് ദൈവം നമുക്ക് കൂടുതൽ നന്മകൾ തരിക എന്ന് മറക്കാതിരിക്കാം.

     പ്രേംജി മുണ്ടിയാങ്കൽ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!