വിശുദ്ധവാര ത്രികാലജപം ദു:ഖശനിയാഴ്ച വരെ

കത്തോലിക്കാ കുടുംബങ്ങളിലെ സന്ധ്യാപ്രാര്‍ത്ഥനകളില്‍ ഇന്നലെ മുതല്‍ വിശുദ്ധവാര ത്രികാലജപം ആരംഭിച്ചു. ദു:ഖശനിയാഴ്ചവരെയാണ് ഇത് ചൊല്ലേണ്ടത്.

വിശുദ്ധ വാര ത്രികാല ജപം ചുവടെ കൊടുക്കുന്നു:

മിശിഹാ നമുക്കുവേണ്ടി മരണത്തോളം കീഴ് വഴങ്ങി. അതെ അവിടുന്ന് കുരിശുമരണത്തോളം കീഴ് വഴങ്ങി. അതിനാല്‍ സര്‍വ്വേശ്വരന്‍ അവിടുത്തെ ഉയര്‍ത്തി, എല്ലാ നാമത്തെയും കാള്‍ ഉന്നതമായ നാമം അവിടുത്തേക്ക് നല്കി. 1 സ്വര്‍ഗ്ഗ

പ്രാര്‍ത്ഥിക്കാം

സര്‍വേശ്വരാ ഞങ്ങളുടെ കര്‍ത്താവായ ഈശോമിശിഹാ മര്‍ദ്ദകരുടെ കരങ്ങളില്‍ ഏല്പിക്കപ്പെട്ടു കുരിസിലെ പീഡകള്‍ സഹിച്ചു രക്ഷിച്ച ഈ കുടുംബത്തെ തൃക്കണ്‍പാര്‍ക്കണമേ എന്ന് അങ്ങയോടുകൂടെ എന്നേക്കും ജീവിച്ചുവാഴുന്ന ഞങ്ങളുടെ കര്‍ത്താവ് ഈശോമിശിഹാവഴി അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.