മക്കളെ മാതൃകാപരമായി വളര്‍ത്താന്‍ ഇതാ ചില വിശുദ്ധ മാര്‍ഗ്ഗങ്ങള്‍

ആണ്‍മക്കളെ നല്ലവരായി വളര്‍ത്തുന്നതില്‍ പിതാക്കന്മാര്‍ക്കുളള ഉത്തരവാദിത്തംവളരെ കൂടുതലാണ്. അപ്പന്മാരെ കണ്ടാണ് ആണ്‍മക്കള്‍ വളരുന്നത്. അവരെ കൂടുതല്‍സ്വാധീനിക്കുന്നതും അപ്പന്മാരാണ്. എങ്ങനെയാണ് ആണ്‍മക്കളെ പ്രത്യേക കരുതലോടെ വളര്‍ത്തേണ്ടതെന്ന് നമുക്ക് നോക്കാം.

ആദ്യമായി ഭാര്യമാരെ നല്ലതുപോലെ സ്‌നേഹിക്കുക . അമ്മയെ അപ്പന്‍ സ്‌നേഹിക്കുന്നുണ്ടോ, പരിഗണിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ആണ്‍മക്കള്‍ വളരെ ശ്രദ്ധയോടെയാണ് നോക്കുന്നത്. ഇത് അവരുടെ വ്യക്തിത്വത്തെയും ഭാവിയെയും ബാധിക്കും.

ജീവിതത്തിന്റെ വ്യാപ്തി മക്കള്‍ക്ക് ബോധ്യപ്പെടുത്തികൊടുക്കുക.പെരുമാറ്റത്തിലും മനോഭാവങ്ങളിലും പുണ്യങ്ങളിലും അവര്‍ക്ക് മാതൃകയായിരിക്കുക.

സമ്മാനങ്ങളാകുക എന്നതാണ് മറ്റൊരു കാര്യം. മക്കള്‍ക്ക് ശാരീരികമായും വൈകാരികമായും മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയുമെല്ലാം സമ്മാനമായിത്തീരേണ്ടവരാണ് അപ്പന്മാര്‍,. തങ്ങളെ അപ്പന്‍ പരിഗണിക്കുന്നുണ്ടെന്ന് ആണ്‍മക്കള്‍ക്ക് മനസ്സിലാവണം.

വെല്ലുവിളികള്‍ നേരിടാന്‍ മക്കളെ പഠിപ്പിക്കണം. തങ്ങളൊരുപരാജയമാണെന്ന് അപ്പനില്‍ നിന്ന് മക്കള്‍ക്ക് ഒരിക്കലും തോന്നരുത്. അതുകൊണ്ട് മക്കളെ എപ്പോഴും പ്രോത്സാഹിപ്പിക്കുക. പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കുക.

പരുക്കനാകാതിരിക്കുക. മക്കളെ അ്ച്ചടക്കം പഠിപ്പിക്കാന്‍ പാരുഷ്യത്തോടെ പെരുമാറരുത്.

വിശ്വാസജീവിതത്തില്‍ മാതൃകയായിരിക്കണം.ആത്മീയകാര്യങ്ങളില്‍ ശുഷ്‌ക്കാന്തിയുള്ളവരായിരിക്കണം.

മക്കള്‍ നല്ലവരായിത്തീരണമെന്നും വിശുദ്ധരായിത്തീരണമെന്നും ആഗ്രഹിക്കുന്ന അപ്പന്മാര്‍ ആദ്യം വിശുദ്ധ ജീവിതം നയിക്കണം.അതിന് മുകളില്‍ പറഞ്ഞ വിശുദ്ധ മാര്‍ഗ്ഗങ്ങള്‍ ഏറെ സഹായകരമായിരിക്കും.

വിശുദ്ധയൗസേപ്പിതാവിനോട് നമുക്ക് ഇക്കാര്യത്തില്‍ പ്രത്യേകം മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുകയും ചെയ്യാം.ഈശോയെ വളര്്ത്തി പരിപാലിച്ച യൌസേപ്പിതാവ് നമുക്കും നല്ല വഴിപറഞ്ഞുതരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.