ഹൃദയത്തില്‍ ഈ വചന പ്രാര്‍ത്ഥന സൂക്ഷിക്കൂ, ദൈവം ഒരിക്കലും നമ്മളെ കൈവെടിയുകയില്ല

ഒരുപാട് പ്രാര്‍ത്ഥനകള്‍ ദിവസവും ചൊല്ലുന്നവരായിരിക്കാം നമ്മളില്‍ പലരും. എന്നാല്‍ ചിലര്‍ക്കെങ്കിലും തിരക്കുപിടിച്ച ജീവിതത്തില്‍ നേരാം വണ്ണം ഒരു പ്രാര്‍ത്ഥന പോലും ചൊല്ലിത്തീര്‍ക്കാന്‍ കഴിയുന്നുമുണ്ടാവില്ല.

അലസതയും അതിന് കാരണമാകാം. അതെന്തായാലും നിങ്ങള്‍പ്രാര്‍ത്ഥിക്കുകയോ പ്രാര്‍ത്ഥിക്കാത്തതോ ആയ വ്യക്തിയാണെങ്കിലും ചുവടെ ചേര്‍ത്തിരിക്കുന്ന ഈ പ്രാര്‍ത്ഥന നിര്‍ബന്ധമായും ചൊല്ലേണ്ടതാണ്. ഏറ്റവും കുറഞ്ഞത് ദിവസത്തില്‍ ഒരിക്കലെങ്കിലും. കാരണം ഇത് ദൈവികസാന്നിധ്യത്തിന് വേണ്ടിയുളള പ്രാര്‍ത്ഥനയാണ്. ദൈവത്തിന്റെ കണ്ണുകളില്‍ നമ്മളില്‍ പതിയുന്നതിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. പരിശുദ്ധാത്മാവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്.

നമ്മുടെ വിശ്വാസമനുസരിച്ച് പരിശുദ്ധാത്മാവാണ് നമ്മുക്ക് ജ്ഞാനം നല്കുന്നത്, അഭിഷേകം നല്കുന്നത്.പരിശുദ്ധാത്മാവിനെ നഷ്ടമായിക്കഴിഞ്ഞാല്‍ നമ്മുടെ ജീവിതങ്ങള്‍ ഉറകെട്ടുപോയ ഉപ്പുപോലെയാകും. അതുകൊണ്ട് ഈ പ്രാര്‍ത്ഥന നമുക്ക് കഴിയുന്നതുപോലെ ഏറ്റുചൊല്ലാം. നമ്മുടെ ഹൃദയത്തില്‍ എപ്പോഴും ഈ പ്രാര്‍ത്ഥന സൂക്ഷിക്കാം.

അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ. അങ്ങയുടെ പരിശുദ്ധാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ.! അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്ക് വീണ്ടും തരണമേ. ഒരുക്കമുള്ള ഹൃദയം നല്കി എന്നെ താങ്ങണമേ. ( സങ്കീ 51: 11-12)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.