കൊച്ചി: ആതുരശുശ്രൂഷാ രംഗത്ത് പുതിയ കാലത്തിന്റെ സങ്കീര്‍ണ്ണതകളെയും വെല്ലുവിളികളെയും അതിജീവിക്കാനും സാക്ഷ്യം പകര്‍ന്നുനല്കാനും കത്തോലിക്കാ ആശുപത്രികള്‍ക്ക് സാധിക്കണമെന്ന് കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ( ചായ്) കേരളയുടെ അമ്പത്തിയേഴാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ സമാപന ദിനത്തിലെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു മാര്‍ ഞരളക്കാട്ട്.
ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ നടന്ന രണ്ടുദിവസത്തെ സമ്മേളനത്തില്‍ കേരളത്തിലെ മുഴുവന്‍ കത്തോലിക്കാ ആശുപത്രികളുടെ ഡയറക്ടര്‍മാരും അഡ്മിനിസ്‌ട്രേററ്റര്‍മാരും ചായ് ദേശീയ പ്രതിനിധികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.